അ​​​​​ഗ്വെ​​​​​റൊ​​​​​യ്ക്കു പ​​​​​ക​​​​​രം എഡിസൺ ക​​​​​വാ​​​​​നി?
അ​​​​​ഗ്വെ​​​​​റൊ​​​​​യ്ക്കു പ​​​​​ക​​​​​രം  എഡിസൺ ക​​​​​വാ​​​​​നി?
Monday, November 22, 2021 11:45 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: ഹൃ​​​​​ദ​​​​​യ സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ പ്ര​​​​​ശ്നം നേ​​​​​രി​​​​​ടു​​​​​ന്ന അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ താ​​​​​രം സെ​​​​​ർ​​​​​ജി​​​​​യൊ അ​​​​​ഗ്വെ​​​​​റൊ​​​​​യ്ക്ക് പ​​​​​ക​​​​​രം ഉ​​​​​റു​​​​​ഗ്വെ​​​​​ൻ സ്ട്രൈ​​​​​ക്ക​​​​​ർ എ​​​​​ഡി​​​​​സ​​​​​ണ്‍ ക​​​​​വാ​​​​​നി​​​​​യെ സ്പാ​​​​​നി​​​​​ഷ് ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ക​​​​​വാ​​​​​നി നി​​​​​ല​​​​​വി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ലാ​​​​​ണ്.

പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ൽ സൂ​​​​​പ്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡൊ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ലെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ ക​​​​​വാ​​​​​നി​​​​​യു​​​​​ടെ ജ​​​​​ഴ്സി ന​​​​​ന്പ​​​​​ർ അ​​​​​ട​​​​​ക്കം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. മു​​​​​പ്പ​​​​​ത്തി​​​​​നാ​​​​​ലു​​​​​കാ​​​​​ര​​​​​നാ​​​​​യ ക​​​​​വാ​​​​​നി​​​​​യെ ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ലെ ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ ജാ​​​​​ല​​​​​ക​​​​​ത്തി​​​​​ലൂ​​​​​ടെ ബാ​​​​​ഴ്സ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക​​​​​വാ​​​​​നി​​​​​യെ റാ​​​​​ഞ്ചാ​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ഇ​​​​​ന്‍റ​​​​​ർ​​​​​മി​​​​​ലാ​​​​​നും രം​​​​​ഗ​​​​​ത്തു​​​​​ണ്ട്.


അ​​​​​തേ​​​​​സ​​​​​മ​​​​​യം, അ​​​​​ഗ്വെ​​​​​റൊ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ​​​​​നി​​ന്നു വി​​ര​​മി​​ക്കു​​മെ​​​​​ന്ന വാ​​​​​ർ​​​​​ത്ത ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ പു​​​​​തി​​​​​യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ചാ​​​​​വി ഹെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സ് ത​​​​​ള്ളി. അ​​​​​ഗ്വെ​​​​​റൊ ശാ​​​​​രീ​​​​​രി​​​​​ക ക​​​​​രു​​​​​ത്ത് ആ​​​​​ർ​​​​​ജി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​ണു ചാ​​​​​വി​​​​​യു​​​​​ടെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം. യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗി​ൽ ബാ​ഴ്സ​ലോ​ണ ഇ​ന്ന് ഹോം ​മ​ത്സ​ര​ത്തി​ൽ ബെ​ൻ​ഫി​ക​യെ നേ​രി​ടും. ബാ​ഴ്സ​യു​ടെ പ​രി​ശീ​ല​ക​നാ​യി ചാ​വി​യു​ടെ ആ​ദ്യ ചാ​ന്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​മാ​ണ്.

എ​​​​​ന്നാ​​​​​ൽ, അ​​​​​ഗ്വെ​​​​​റൊ വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​​​​ന്ന വാ​​​​​ർ​​​​​ത്ത അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളി​​​​​ൽ ഒ​​​​​രാ​​​​​ളും സ​​​​​ഹ​​​​​താ​​​​​ര​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്ന സ​​​​​മീ​​​​​ർ ന​​​​​സ്രി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. അ​​​​​ഗ്വെ​​​​​റൊ റി​​​​​ട്ട​​​​​യ​​​​​ർ ചെ​​​​​യ്യു​​​​​ന്ന പ്ര​​​​​ഖ്യാ​​​​​പ​​​​​നം വൈ​​​​​കാ​​​​​തെ ഉ​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണു ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള സൂ​​​​​ച​​​​​ന​​​​​ക​​​​​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.