=ഹൈ​ദ​രാ​ബാ​ദി​ന് എതി​രേ ചെ​ന്നൈ​യി​നു ജ​യം
=ഹൈ​ദ​രാ​ബാ​ദി​ന്  എതി​രേ  ചെ​ന്നൈ​യി​നു ജ​യം
Tuesday, November 23, 2021 11:30 PM IST
ബം​ബോ​ലിം: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മു​ൻ ചാ​ന്പ്യന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് എ​ട്ടാം സീ​സ​ണി​ൽ വി​ജ​യ​ത്തു​ട​ക്കം. ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ ചെ​ന്നൈ​യി​ൻ 1-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. 66-ാം മി​നി​റ്റി​ൽ വ്ളാ​ഡി​മി​ർ കോ​മാ​ൻ നേ​ടി​യ പെ​ന​ൽ​റ്റി ഗോ​ളാ​യി​രു​ന്നു ഫ​ലം നി​ർ​ണ​യി​ച്ച​ത്.

ക​ളി​ച്ച​ത് ഹൈ​ദ​രാ​ബാ​ദ്, ജ​യി​ച്ച​ത് ചെ​ന്നൈ​യി​ൻ എ​ന്ന​താ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്‍റെ ആ​കെ​ത്തു​ക. മ​ത്സ​ര​ത്തി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തി​ട്ടും പെ​ന​ൽ​റ്റി തി​രി​ച്ച​ടി​യാ​യ​പ്പോ​ൾ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രേ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​ക്കാ​നാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ധി. 65-ാം മി​നി​റ്റി​ൽ അ​നി​രു​ഥ് ഥാ​പ്പ​യെ ഹൈ​ദ​രാ​ബാ​ദ് താ​രം ഹി​തേ​ഷ് ശ​ർ​മ ബോ​ക്സി​ൽ വീ​ഴ്ത്തി​യ​തി​നാ​യി​രു​ന്നു പെ​ന​ൽ​റ്റി.

മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്താ​നാ​യെ​ങ്കി​ലും ഫി​നി​ഷിം​ഗി​ലെ പി​ഴ​വ്് ഹൈ​ദ​രാ​ബാ​ദി​ന് തി​രി​ച്ച​ടി​യാ​യി. സൂ​പ്പ​ർ താ​രം ബ​ർ​ത്ത​ലോ​മ്യു ഒ​ഗ്ബെ​ച്ചെ മൂ​ന്നി​ലേ​റെ സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ​തോ​ടെ ഹൈ​ദ​രാ​ബാ​ദി​ന് വി​ല​പ്പെ​ട്ട പോ​യി​ന്‍റ് നേ​ടാ​നാ​യി​ല്ല.


10-ാം മി​നി​റ്റി​ൽ ഹാ​ളി​ച​ര​ണ്‍ ന​ർ​സാ​രി പ​രി​ക്കേ​റ്റ് പു​റ​ത്ത് പോ​യ​തും ഹൈ​ദ​രാ​ബാ​ദി​നു തി​രി​ച്ച​ടി​യാ​യി. എ​ട്ടാം മി​നി​റ്റി​ൽ വ​ല​കു​ലു​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം ഒ​ഗ്ബെ​ച്ചെ ന​ഷ്ട​പ്പെ​ടു​ത്തി. 28-ാം മി​നി​റ്റി​ൽ യാ​സി​ർ മു​ഹ​മ്മ​ദ് ന​ൽ​കി​യ ക്രോ​സ് മു​ത​ലാ​ക്കാ​നും ഒ​ഗ്ബെ​ച്ചെ​യ്ക്കാ​യി​ല്ല. ഒ​ഗ്ബെ​ച്ചെ​യു​ടെ ഷോ​ട്ട് ക്രോ​സ്ബാ​റി​ൽ ത​ട്ടി​ത്തെ​റി​ച്ചു.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലും ഒ​ഗ്ബെ​ച്ചെ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി. ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഇ​ട​വി​ടാ​തെ​യു​ള്ള ആ​ക്ര​മ​ണം ചെ​റു​ക്കാ​ൻ ഫൗ​ളി​ലേ​ക്കും ചെ​ന്നൈ​യി​ൻ തി​രി​ഞ്ഞു. 57-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​ന്‍റെ ലാ​ലി​യ​ൻ​സു​വ​ല ചാ​ങ്തെ​യു​ടെ ഗോ​ളെ​ന്നു​റ​ച്ച ഷോ​ട്ട് ഹൈ​ദ​രാ​ബാ​ദ് ഗോ​ളി ക​ട്ടി​മ​ണി ത​ട്ടി​യ​ക​റ്റി.

മ​ത്സ​ര​ത്തി​ൽ 64 ശ​ത​മാ​നം പ​ന്ത് നി​യ​ന്ത്രി​ച്ച​തും ഹൈ​ദ​രാ​ബാ​ദ് ആ​യി​രു​ന്നു. ഷോ​ട്ട് എ​ടു​ക്കു​ന്ന​തി​ൽ 12-7ന് ​ഹൈ​ദ​രാ​ബാ​ദ് മു​ന്നി​ട്ടു​നി​ന്നു. ഗോ​ളി​ലേ​ക്ക് ല​ക്ഷ്യം​വ​ച്ച​തി​ലും (3-2) കോ​ർ​ണ​ർ നേ​ടി​യ​തി​ലും (11-7) ഹൈ​ദ​രാ​ബാ​ദ് ആ​യി​രു​ന്നു മു​ന്നി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.