മാറഡോണയെ അറിയാൻ
Thursday, November 25, 2021 12:29 AM IST
മാറഡോണയെ കൂടുതൽ അറിയാൻ അദ്ദേഹത്തെ ആസ്പദമാക്കി ഇറങ്ങിയ സിനിമകളും സീരീസുകളും ഉപകാരപ്പെടും. അത്തരത്തിലുള്ള സിനിമകളിൽ പ്രധാനമാണ് ആസിഫ് കപാഡി സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ ഡിയേഗൊ മാറഡോണ. മാറഡോണയുടെ ജീവിത കഥ ഇതിവൃത്തമാക്കിയ ഡോക്യുമെന്ററികളും സീരീസുകളുമുണ്ട്. അത്തരത്തിൽ ശ്രദ്ധേയമായ സീരീസാണ് മാറഡോണ: ബ്ലെസ്ഡ് ഡ്രീം.