തി​​​​​രി​​​​​ച്ച​​​​​ടി...
തി​​​​​രി​​​​​ച്ച​​​​​ടി...
Friday, November 26, 2021 11:14 PM IST
കാ​​​​​ണ്‍​പു​​​​​ർ: അ​​​​​ടി​​​​​ക്കു തി​​​​​രി​​​​​ച്ച​​​​​ടി​​​​​യു​​​​​മാ​​​​​യി ന്യൂ​​​​​സി​​​​​ൽ​​​​​ഡ് നി​​​​​വ​​​​​ർ​​​​​​​​ന്നു​​​​​നി​​​​​ന്ന​​​​​പ്പോ​​​​​ൾ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ന് ഉ​​​​​ത്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​താ​​​​​യി. അ​​​​​തോ​​​​​ടെ കാ​​​​​ണ്‍​പു​​​​​ർ ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ര​​​​​ണ്ടാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​പ്പോ​​​​​ൾ മേ​​​​​ൽ​​​​​ക്കൈ കി​​​​​വീ​​​​​സി​​​​​ന്.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് 345ൽ ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ശേ​​​​​ഷം ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ടാ​​​​​തെ 129 റ​​​​​ണ്‍​സ് എ​​​​​ന്ന ഭ​​​​​ദ്ര​​​​​മാ​​​​​യ നി​​​​​ല​​​​​യി​​​​​ലാ​​​​​ണു ര​​​​​ണ്ടാം​​​​​ദി​​​​​നം ക്രീ​​​​​സ് വി​​​​​ട്ട​​​​​ത്.

ശ്രേ​​​​​യ​​​​​സ് 16-ാമ​​​​​ൻ

അ​​​​​ര​​​​​ങ്ങേ​​​​​റ്റ ടെ​​​​​സ്റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ന്ന 16-ാമ​​​​​ത് ബാ​​​​​റ്റ​​​​​റാ​​​​​ണു ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ. 2018ൽ ​​​​​പൃ​​​​​ഥ്വി ഷാ ​​​​​ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​സാ​​​​​ന​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി അ​​​​​ര​​​​​ങ്ങേ​​​​​റ്റ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ​​​​​ത്.

1933ൽ ​​​​​ലാ​​​​​ല അ​​​​​മ​​​​​ർ​​​​​നാ​​​​​ഥ് ആ​​​​​ണ് ആ​​​​​ദ്യ​​​​​മാ​​​​​യി അ​​​​​ര​​​​​ങ്ങേ​​​​​റ്റ മത്സരത്തിൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യത്. 171 പ​​​​​ന്തി​​​​​ൽ 105 റ​​​​​ണ്‍​സ് ആ​​​​​യി​​​​​രു​​​​​ന്നു ശ്രേ​​​​​യ​​​​​സി​​​​​ന്‍റെ സ​​​​​ന്പാ​​​​​ദ്യം. മും​​​​​ബൈ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ഒ​​​​​രു താ​​​​​രം അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ന്ന​​​​​ത് 1992നു​​​​​ശേ​​​​​ഷം ആ​​​​​ദ്യ​​​​​മാ​​​​​ണ്. പ്ര​​​​​വീ​​​​​ണ്‍ ആം​​​​​റെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​സാ​​​​​നം ഈ ​​​​​നേ​​​​​ട്ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ശ്രേ​​​​​യ​​​​​സി​​​​​നു​​​​​ശേ​​​​​ഷം ചീ​​​​​ട്ടു​​​​​കൊ​​​​​ട്ടാ​​​​​ര​​​​​മാ​​​​​കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​റ്റിം​​​​​ഗ് നി​​​​​ര​​​​​യെ​​​​​യാ​​ണു കാ​​​​​ണ്‍​പു​​​​​രി​​​​​ൽ ക​​​​​ണ്ട​​​​​ത്. 75 റ​​​​​ണ്‍​സു​​​​​മാ​​​​​യി ശ്രേ​​​​​യ​​​​​സും 50 റ​​​​​ണ്‍​സു​​​​​മാ​​​​​യി ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യ​​​​​ദി​​​​​നം മ​​​​​ത്സ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ക്രീ​​​​​സി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

നാ​​​​​ലി​​​​​ന് 258 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ച ഇ​​​​​ന്ത്യ​​​​​ക്ക് സ്കോ​​​​​ർ 266ൽ ​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ൾ ജ​​​​​ഡേ​​​​​ജ​​​​​യെ ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു. ത​​​​​ലേ​​​​​ദി​​​​​വ​​​​​സ​​​​​ത്തെ സ്കോ​​​​​റി​​​​​നോ​​​​​ട് ഒ​​​​​രു റ​​​​​ണ്‍ പോ​​​​​ലും ചേ​​​​​ർ​​​​​ക്കാ​​​​​തെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ജ​​​​​ഡേ​​​​​ജ​​​​​യു​​​​​ടെ മ​​​​​ട​​​​​ക്കം. ര​​​​​ണ്ടാം​​​​​ദി​​​​​നം 87 റ​​​​​ണ്‍​സ് ചേ​​​​​ർ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ആ​​​​​റ് വി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​ക്കു ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു. അ​​​​​തോ​​​​​ടെ 345ൽ ​​​​​ഇ​​​​​ന്ത്യ ഒ​​​​​തു​​​​​ങ്ങി.


ഒ​​​​​ന്നു​​​​​പോ​​​​​ലെ ര​​​​​ണ്ടും

ഒ​​​​​ന്നാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തും ര​​​​​ണ്ടാം​​​​​ദി​​​​​ന​​​​​വും അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തും ത​​​​​മ്മി​​​​​ൽ സാ​​​​​മ്യ​​​​​മു​​​​​ണ്ട്. ഒ​​​​​ന്നാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ 75 റ​​​​​ണ്‍​സു​​​​​മാ​​​​​യി ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​രും 50 റ​​​​​ണ്‍​സു​​​​​മാ​​​​​യി ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ക്രീ​​​​​സി​​​​​ൽ. ര​​​​​ണ്ടാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​രാ​​​​​യ ടോം ​​​​​ലാ​​​​​ഥം 50 റ​​​​​ണ്‍​സു​​​​​മാ​​യും വി​​​​​ൽ യം​​​​​ഗ് 75 റ​​​​​ണ്‍​സു​​​​​മാ​​​​​യും ക്രീ​​​​​സി​​​​​ൽ തു​​​​​ട​​​​​രു​​​​​ന്നു. വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ടാ​​​​​തെ 129 റ​​​​​ണ്‍​സ് എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണ് കി​​​​​വീ​​​​​സ് ര​​​​​ണ്ടാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്. 10 വി​​​​​ക്ക​​​​​റ്റ് കൈ​​​​​യി​​​​​ലി​​​​​രി​​​​​ക്കേ 216 റ​​​​​ണ്‍​സ് മാ​​​​​ത്രം പി​​​​​ന്നി​​​​​ലാ​​​​​ണു ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ്.

2016നു​​​​​ശേ​​​​​ഷം ഒ​​​​​രു സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ക ടീ​​​​​മി​​​​​ന്‍റെ ഓ​​​​​പ്പ​​​​​ണിം​​​​​ഗ് കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് സെ​​​​​ഞ്ചു​​​​​റി ക​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​ണ്.

സ്കോ​​​​​ർ​​​​​ബോ​​​​​ർ​​​​​ഡ്

ഇ​​​​​ന്ത്യ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ്: മാ​​​​​യ​​​​​ങ്ക് സി ​​​​​ബ്ല​​​​​ൻ​​​​​ഡെ​​​​​ൽ ബി ​​​​​ജെ​​​​​മി​​​​​സ​​​​​ണ്‍ 13, ശു​​​​​ഭ്മാ​​​​​ൻ ബി ​​​​​ജെ​​​​​മി​​​​​സ​​​​​ണ്‍ 52, പൂ​​​​​ജാ​​​​​ര സി ​​​​​ബ്ല​​​​​ൻ​​​​​ഡെ​​​​​ൽ ബി ​​​​​സൗ​​​​​ത്തി 26, ര​​​​​ഹാ​​​​​നെ ബി ​​​​​ജെ​​​​​മി​​​​​സ​​​​​ണ്‍ 35, ശ്രേ​​​​​യ​​​​​സ് സി ​​​​​യം​​​​​ഗ് ബി ​​​​​സൗ​​​​​ത്തി 105, ജ​​​​​ഡേ​​​​​ജ ബി ​​​​​സൗ​​​​​ത്തി 50, സാ​​​​​ഹ സി ​​​​​ബ്ല​​​​​ൻ​​​​​ഡെ​​​​​ൽ ബി ​​​​​സൗ​​​​​ത്തി 1, അ​​​​​ശ്വി​​​​​ൻ ബി ​​​​​അ​​​​​ജാ​​​​​സ് 38, അ​​​​​ക്സ​​​​​ർ സി ​​​​​ബ്ല​​​​​ൻ​​​​​ഡ​​​​​ൽ ബി ​​​​​സൗ​​​​​ത്തി 3, ഉ​​​​​മേ​​​​​ഷ് നോ​​​​​ട്ടൗ​​​​​ട്ട് 10, ഇ​​​​​ഷാ​​​​​ന്ത് എ​​​​​ൽ​​​​​ബി​​​​​ഡ​​​​​ബ്ല്യു ബി ​​​​​അ​​​​​ജാ​​​​​സ് 0, എ​​​​​ക്സ്ട്രാ​​​​​സ് 12, ആ​​​​​കെ 111.1 ഓ​​​​​വ​​​​​റി​​​​​ൽ 345.

വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ച: 21/1, 82/2, 106/3, 145/4, 266/5, 288/6, 305/7, 313/8, 339/9, 345/10.

ബൗ​​​​​ളിം​​​​​ഗ്: സൗ​​​​​ത്തി 27.4-6-69-5, ജെ​​​​​മി​​​​​സ​​​​​ണ്‍ 23.2-6-91-3, അ​​​​​ജാ​​​​​സ് പ​​​​​ട്ടേ​​​​​ൽ 29.1-7-90-2, സോ​​​​​മ​​​​​ർ​​​​​വി​​​​​ല്ലെ 24-2-60-0, ര​​​​​ചി​​​​​ൻ ര​​​​​വീ​​​​​ന്ദ്ര 7-1-28-0.

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ്: ടോം ​​​​​ലാ​​​​​ഥം നോ​​​​​ട്ടൗ​​​​​ട്ട് 50, വി​​​​​ൽ യം​​​​​ഗ് നോ​​​​​ട്ടൗ​​​​​ട്ട് 75, എ​​​​​ക്സ്ട്രാ​​​​​സ് 4, 57 ഓ​​​​​വ​​​​​റി​​​​​ൽ 129.

ബൗ​​​​​ളിം​​​​​ഗ്: ഇ​​​​​ഷാ​​​​​ന്ത് 6-3-10-0, ഉ​​​​​മേ​​​​​ഷ് 10-3-26-0, അ​​​​​ശ്വി​​​​​ൻ 17-5-38-0, ജ​​​​​ഡേ​​​​​ജ 14-4-28-0, അ​​​​​ക്സ​​​​​ർ 10-1-26-0.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.