ടേബിൾ ടെന്നീസ്: ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ
ടേബിൾ ടെന്നീസ്: ഇ​​ന്ത്യ ക്വാ​​ർ​​ട്ട​​റി​​ൽ
Sunday, November 28, 2021 12:45 AM IST
ഹൂ​​സ്റ്റ​​ണ്‍: ടേ​​ബി​​ൾ ടെ​​ന്നീ​​സ് ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ഡ​​ബി​​ൾ​​സ്, മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സ് സ​​ഖ്യ​​ങ്ങ​​ൾ ക്വാ​​ർ​​ട്ട​​റി​​ൽ. ക്വാ​​ർ​​ട്ട​​ർ ക​​ട​​ന്ന് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചാ​​ൽ മെ​​ഡ​​ൽ ല​​ഭി​​ക്കും. അങ്ങനെയെങ്കിൽ ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്രമെ​​ഡ​​ലാ​​കും അ​​ത്.

വ​നി​താ ഡ​ബി​ൾ​സി​ൽ മ​ണി​ക-​അ​ർ​ച്ച​ന ക​മ്മ​ത്ത് കൂ​ട്ടു​കെ​ട്ട് ഹം​ഗ​റി​യു​ടെ ഡോ​റ മ​ഡ്രാ​സ​സ് - ജോ​ർ​ജീ​ന സ​ഖ്യ​ത്തെ കീ​ഴ​ട​ക്കി​യാ​ണ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. സ്കോ​ർ: 11-4, 11-9, 6-11, 11-7. മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ മ​ണി​ക - ജി. ​സ​ത്യ​ൻ സ​ഖ്യം ക​ന​ക് ജാ, ​വാം​ഗ് മ​ന്യു 15-17, 10-12, 12-10, 11-6, 11-7ന് ​കീ​ഴ​ട​ക്കി ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.