ബഗാൻ മഹാൻ
ബഗാൻ മഹാൻ
Sunday, November 28, 2021 12:45 AM IST
വാ​സ്കോ ഡ ​ഗാ​മ (ഗോ​വ): ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ നാ​ട്ട​ങ്ക​മാ​യ കോ​ൽ​ക്ക​ത്ത ഡെ​ർ​ബി​യി​ൽ മോ​ഹ​ൻ ബ​ഗാ​ന്‍റെ വ​ന്പ്. ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ 3-0ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നെ ത​ക​ർ​ത്തു.

ആ​ദ്യ 25 മി​നി​റ്റി​നു​ള്ളി​ലാ​യി​രു​ന്നു ബ​ഗാ​ന്‍റെ മൂ​ന്ന് ഗോ​ളു​ക​ളും. ഐ​എ​സ്എ​ല്ലി​ൽ അ​ര​ങ്ങേ​റി​യ മൂ​ന്നാ​മ​ത് കോ​ൽ​ക്ക​ത്ത ഡെ​ർ​ബി​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ര​ണ്ട് ഡെ​ർ​ബി​യി​ലും ജ​യം എ​ടി​കെ മോ​ഹ​ൻ ബ​ഗാ​നാ​യി​രു​ന്നു.


റോ​യ് കൃ​ഷ്ണ (12’), മ​ൻ​വീ​ർ സിം​ഗ് (14’), ലി​സ്റ്റ​ൺ (23’) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ബ​ഗാ​നു ജ​യ​മൊ​രു​ക്കി​യ​ത്. 23-ാം മി​നി​റ്റി​ലെ ഗോ​ൾ ത​ട​യു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഈ​സ്റ്റ് ബം​ഗാ​ൾ ഗോ​ളി അ​രി​ന്ധം ഭ​ട്ടാ​ചാ​ര്യ പ​രി​ക്കേ​റ്റ് പു​റ​ത്താ​യി. ബ​ഗാ​ന്‍റെ ര​ണ്ടാം ജ​യ​മാ​ണ്. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 6 പോ​യി​ന്‍റു​മാ​യി ബ​ഗാ​ൻ ലീ​ഗി​ന്‍റെ ത​ല​പ്പ​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.