ഹോ​ക്കി​യി​ൽ അ​ങ്കം കു​റി​ക്കാ​ൻ കേ​ര​ള പോ​ലീ​സ്
ഹോ​ക്കി​യി​ൽ  അ​ങ്കം കു​റി​ക്കാ​ൻ കേ​ര​ള പോ​ലീ​സ്
Monday, November 29, 2021 1:03 AM IST
കൊ​​​​​ല്ലം: ദേ​​​​​ശീ​​​​​യ കാ​​​​​യി​​​​​ക ഇ​​​​​ന​​​​​മാ​​​​​യ ഹോ​​​​​ക്കി​​​​​യി​​​​​ൽ അ​​​​​ങ്കം കു​​​​​റി​​​​​ക്കാ​​​​​ൻ കേ​​​​​ര​​​​​ള പോ​​​​​ലീ​​​​​സ്. ര​​​​​ണ്ട​​​​​ര​​​​​പ്പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ന്‍റെ ശ്ര​​​​​മ​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണു പോ​​​​​ലി​​​​​സി​​​​​ന്‍റെ ഹോ​​​​​ക്കി ടീം ​​​​​എ​​​​​ന്ന സ്വ​​​​​പ്നം പൂ​​​​​വ​​​​​ണി​​​​​യു​​​​​ന്ന​​​​​ത്.

ഡി​​​​​സം​​​​​ബ​​​​​ർ ര​​​​​ണ്ടു​​​​​ മു​​​​​ത​​​​​ൽ 11 വ​​​​​രെ ബം​​​​​ഗ​​​​​ളൂരു​​​​​വി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ പോ​​​​​ലീ​​​​​സ് ഗെ​​​​​യിം​​​​​സി​​​​​ലാ​​​​​ണു കേ​​​​​ര​​​​​ള പോ​​​​​ലീ​​​​​സ് ഹോ​​​​​ക്കി ടീ​​​​​മി​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റം.

സ്പോ​​​​​ർ​​​​​ട്സ് അ​​​​​ഥോ​​​​​റി​​​​​റ്റി ഒ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മു​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന അ​​​​​ലി അ​​​​​ക്ബ​​​​​റാ​​​​​ണു പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ.​ നെ​​​​​യ്യാ​​​​​ർ​​​​​ഡാം സി​​​​​ഐ എ​​​​​സ്.​​ ബി​​​​​നോ​​​​​യി ആ​​​​​ണ് ക്യാ​​​​​പ്റ്റ​​​​​ൻ. ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ലെ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ക​​​​​മ​​​​​ൻ​​​​​ഡാ​​​​​ന്‍റ് സ്റ്റാ​​​​​ർ മോ​​​​​ൻ പി​​​​​ള്ള​​​​​യാ​​​​​ണു മാ​​​​​നേ​​​​​ജ​​​​​ർ. ടീം ​​​​​കോ-​​ഓ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ​​​​​റു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം പോ​​​​​ലീ​​​​​സ് ആ​​​​​സ്ഥാ​​​​​നം ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മി​​​​​ലെ വി.​​​​​എ​​​​​ൻ. ​​​പ്ര​​​​​ദീ​​​​​ഷി​​​​​നാ​​​​​ണ്.


എ​​​​​സ്.​​​​​ആ​​​​​ർ.​​​ സു​​​​​ധീ​​​​​ർ​​​​​കു​​​​​മാ​​​​​ർ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.