അ​​​​ത് ഔ​​​​ട്ടല്ലാ​​​​യി​​​​രു​​​​ന്നു
അ​​​​ത്  ഔ​​​​ട്ടല്ലാ​​​​യി​​​​രു​​​​ന്നു
Saturday, December 4, 2021 12:09 AM IST
മും​​​​ബൈ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ര​​​​ണ്ടാം ക്രി​​​​ക്ക​​​​റ്റ് ടെ​​​​സ്റ്റി​​​​നി​​​​ടെ ദൗ​​​​ർ​​​​ഭാ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ പു​​​​റ​​​​ത്താ​​​​യി ഇ​​​​ന്ത്യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ വി​​​​രാ​​​​ട് കോ​​​​ഹ്‌​​ലി. എ​​​​ൽ​​​​ബി​​​​ഡ​​​​ബ്ല്യു അ​​​​പ്പീ​​​​ലി​​​​ൽ പ​​​​ന്ത് ആ​​​​ദ്യം ബാ​​​​റ്റി​​​​ൽ ത​​​​ട്ടി​​​​യെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​യ കോ​​​​ഹ്‌ലി റി​​​​വ്യൂ എ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും തേ​​​​ർ​​​​ഡ് അ​​​​ന്പ​​​​യ​​​​ർ ഔ​​​​ട്ട് വി​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​ജാ​​​​സ് പ​​​​ട്ടേ​​​​ൽ എ​​​​റി​​​​ഞ്ഞ 30-ാം ഓ​​​​വ​​​​റി​​​​ലെ അ​​​​വ​​​​സാ​​​​ന പ​​​​ന്തി​​​​ൽ കോ​​​​ഹ്‌​​ലി വി​​​​ക്ക​​​​റ്റി​​​​നു മു​​​​ന്നി​​​​ൽ കു​​​​രു​​​​ങ്ങി. കി​​​​വീ​​​​സ് താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​പ്പീ​​​​ലി​​​​നു പി​​​​ന്നാ​​​​ലെ ഓ​​​​ണ്‍​ഫീ​​​​ൽ​​​​ഡ് അ​​​​ന്പ​​​​യ​​​​ർ അ​​​​നി​​​​ൽ ചൗ​​​​ധ​​​​രി​​​​യു​​​​ടെ വി​​​​ര​​​​ലു​​​​യ​​​​ർ​​​​ന്നു. പ​​​​ന്ത് ആ​​​​ദ്യം ബാ​​​​റ്റി​​​​ൽ ത​​​​ട്ടി​​​​യെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കോ​​​​ഹ്‌​​ലി ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ റി​​​​വ്യൂ എ​​​​ടു​​​​ത്തു.


എ​​​​ന്നാ​​​​ൽ വി​​​​വി​​​​ധ ആം​​​​ഗി​​​​ളു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ട്ടും പ​​​​ന്ത് ആ​​​​ദ്യം പാ​​​​ഡി​​​​ലാ​​​​ണോ ബാ​​​​റ്റി​​​​ലാ​​​​ണോ ഇ​​​​നി ഒ​​​​രേ​​​​സ​​​​മ​​​​യം ര​​​​ണ്ടി​​​​ട​​​​ത്തും ത​​​​ട്ടി​​​​യ​​​​താ​​​​ണോ എ​​​​ന്ന് ടി​​​​വി അ​​​​ന്പ​​​​യ​​​​ർ വീ​​​​രേ​​​​ന്ദ​​​​ർ ശ​​​​ർ​​​​മ​​​​യ്ക്കു സം​​​​ശ​​​​യ​​​​മു​​​​യ​​​​ർ​​​​ന്നു. ഇ​​​​തോ​​​​ടെ അ​​​​ദ്ദേ​​​​ഹം ഓ​​​​ണ്‍​ഫീ​​​​ൽ​​​​ഡ് അ​​​​ന്പ​​​​യ​​​​റു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ റീ​​​​പ്ലേ​​​​ക​​​​ളി​​​​ൽ പ​​​​ന്ത് ആ​​​​ദ്യം ബാ​​​​റ്റി​​​​ലി​​​​ടി​​​​ച്ചുവെന്ന് വ്യക്ത മായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.