ലീ​​​ഗ് ക​​​പ്പ്: ചെ​​​ൽ​​​സി ഫൈ​​​ന​​​ലി​​​ൽ
ലീ​​​ഗ് ക​​​പ്പ്: ചെ​​​ൽ​​​സി ഫൈ​​​ന​​​ലി​​​ൽ
Friday, January 14, 2022 1:45 AM IST
ല​​​ണ്ട​​​ൻ: തോ​​​മ​​​സ് ടു​​​ഹ​​​ലി​​​ന്‍റെ ചെ​​​ൽ​​​സി ലീ​​​ഗ് ക​​​പ്പ് ഫൈ​​​ന​​​ലി​​​ൽ ക​​​ട​​​ന്നു. ടോ​​​ട്ട​​​ന​​​ത്തെ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നു ത​​​ക​​​ർ​​​ത്താ​​​ണു ചെ​​​ൽ​​​സി ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​നു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. അ​​ന്‍റോ​​​ണി​​​യോ റു​​​ഡി​​​ഗ​​​റാ​​​ണു ചെ​​​ൽ​​​സി​​​യു​​​ടെ വി​​​ജ​​​യ​​​ഗോ​​​ളി​​​ന്‍റെ ഉ​​​ട​​​മ.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ന​​​ട​​​ന്ന ആ​​​ദ്യ​​​പാ​​​ദ സെ​​​മി​​​യി​​​ൽ ചെ​​​ൽ​​​സി 2-0ന് ​​​ജ​​​യി​​​ച്ചി​​​രു​​​ന്നു (ഇ​​​രു​​​പാ​​​ദ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 3-0). ടോ​​​ട്ട​​​ന​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി ല​​​ഭി​​​ച്ച ര​​​ണ്ടു പെ​​​ന​​​ാൽ​​​റ്റി​​​ക​​​ൾ വീ​​​ഡി​​​യോ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ റ​​​ദ്ദാ​​​ക്കിയി​രു​ന്നു. ഹാ​​​രി കെ​​​യ്നി​​​ന്‍റെ ഒ​​​രു ഗോ​​​ൾ ഓ​​​ഫ്സൈ​​​ഡ് എ​​​ന്നു വി​​​ധി​​​ച്ച് അ​​​നു​​​വ​​​ദി​​​ച്ച​​​തു​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.