അഞ്ചടിച്ച് ഡോ​​​ർ​​​ട്ട്മു​​​ണ്ട്
അഞ്ചടിച്ച് ഡോ​​​ർ​​​ട്ട്മു​​​ണ്ട്
Sunday, January 16, 2022 1:32 AM IST
ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട്: എ​​​​​ർ​​​​​ലിം​​​​​ഗ് ഹാ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ​​​​​യും തോ​​​​​മ​​​​​സ് മ്യൂ​​​​​ണി​​​​​യെ​​​​​യു​​​​​ടെ​​​​​യും ഇ​​​​​ര​​​​​ട്ട​​​​​ഗോ​​​​​ൾ മി​​​​​ക​​​​​വി​​​​​ൽ ബൊ​​​​​റൂ​​​​​സി​​​​​യ ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ട് ജ​​​​​ർ​​​​​മ​​​​​ൻ ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ 5-1ന് ​​​​​ഫ്രൈ​​​​​ബ​​​​​ർ​​​​​ഗി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു.

14, 29 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് മ്യൂ​​​​​ണി​​​​​യെ​​​​​യു​​​​​ടെ ഗോ​​​​​ളു​​​​​ക​​​​​ൾ. 45+1, 75 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ഹാ​​​​​ല​​​​​ൻ​​​​​ഡും വ​​​​​ല​​​​​ കു​​​​​ലു​​​​​ക്കി. ര​​​​​ണ്ടു ഗോ​​​​​ൾ നേ​​​​​ടി​​​​​യ നോ​​​​​ർ​​​​​വീ​​​​​ജി​​​​​യ​​​​​ൻ താ​​​​​രം ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ​​​​​യി​​​​​ൽ 56 ക​​​​​ളി​​​​​യി​​​​​ൽ 55 ഗോ​​​​​ളു​​​​​ക​​​​​ൾ നേ​​​​​ടി. മ​​​​​ഹ്മൂ​​​​​ദ് ദ​​​​​ഹൂ​​​​​ദ് ആ​​​​​ണ് ഡോ​​​​​ർ​​​​​ട്ട്മു​​​​​ണ്ടി​​​​​ന്‍റെ അ​​​​​ഞ്ചാം ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. 40 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഡോ​​​​​ർ​​​​​ട്മു​​​​​ണ്ട് ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.