ഇം​​​​​ഗ്ലീ​​​​​ഷ് ലീ​​​​​ഗ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ : ചെ​​​​​ൽ​​​​​സി x ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ഫൈ​​​​​ന​​​​​ൽ
ഇം​​​​​ഗ്ലീ​​​​​ഷ് ലീ​​​​​ഗ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ : ചെ​​​​​ൽ​​​​​സി x ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ ഫൈ​​​​​ന​​​​​ൽ
Saturday, January 22, 2022 1:11 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് ലീ​​​​​ഗ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ വ​​​​​ന്പ​​​​ന്മാ​​​​രാ​​​​​യ ചെ​​​​​ൽ​​​​​സി​​​​​യും ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളും കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കും. ഫെ​​​​​ബ്രു​​​​​വ​​​​​രി 27ന് ​​​​​ല​​​​​ണ്ട​​​​​നി​​​​​ലെ വെം​​​​​ബ്ലി സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ് ഫൈ​​​​​ന​​​​​ൽ.

ആ​​​​​ഴ്സ​​​​​ണ​​​​​ലി​​​​​ന്‍റെ ഹോം ​​​​​ഗ്രൗ​​​​​ണ്ടാ​​​​​യ എ​​​​​മി​​​​​റേ​​​​​റ്റ്സ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ​​​​​ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം പാ​​​​​ദ സെ​​​​​മി​​​​​യി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ 2-0നു ​​​​​ജ​​​​​യി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ഫൈ​​​​​ന​​​​​ൽ ചി​​​​​ത്രം വ്യ​​​​​ക്ത​​​​​മാ​​​​​യ​​​​​ത്.

ചെ​​​​​ന്പ​​​​​ട​​​​​യ്ക്കുവേ​​​​​ണ്ടി ഡീ​​​​​ഗോ ജോ​​​​​ട്ട (19’, 77’) ഇ​​​​​ര​​​​​ട്ടഗോ​​​​​ൾ നേ​​​​​ടി. ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ ആ​​​​​ൻ​​​​​ഫീ​​​​​ൽ​​​​​ഡി​​​​​ൽ ന​​​​​ട​​​​​ന്ന ആ​​​​​ദ്യപാ​​​​​ദ മ​​​​​ത്സ​​​​​രം ഗോ​​​​​ൾ ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. ആ​​​​​ദ്യപാ​​​​​ദ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഗ്രാ​​​​​നി​​​​​ക് സാ​​​​​ക്ക​​​​​യും ര​​​​​ണ്ടാം പാ​​​​​ദ​​​​​ത്തി​​​​​ൽ തോ​​​​​മ​​​​​സ് പാ​​​​​ർ​​​​​ട്ടെ​​​​​യും ആ​​​​​ഴ്സ​​​​​ണ​​​​​ൽ നി​​​​​ര​​​​​യി​​​​​ൽ ചു​​​​​വ​​​​​പ്പുകാ​​​​​ർ​​​​​ഡ് ക​​​​​ണ്ട് പു​​​​​റ​​​​​ത്താ​​​​​യെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.


സെ​​​​​മി​​​​​യി​​​​​ൽ ര​​​​​ണ്ടു പാ​​​​​ദ​​​​​ത്തി​​​​​ലു​​​​​മാ​​​​​യി ചെ​​​​​ൽ​​​​​സി 3-0ന് ​​​​​ടോ​​​​​ട്ട​​​​​നം ഹോ​​​​​ട്ട്സ്പ​​​​​റി​​​​​നെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​ണ് ഫൈ​​​​​ന​​​​​ലി​​​​​ൽ ടി​​​​​ക്ക​​​​​റ്റ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ആ​​​​​ദ്യപാ​​​​​ദ​​​​​ത്തി​​​​​ൽ 2-0നും ​​​​​ര​​​​​ണ്ടാംപാ​​​​​ദ​​​​​ത്തി​​​​​ൽ 1-0നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ചെ​​​​​ൽ​​​​​സി​​​​​യു​​​​​ടെ ജ​​​​​യം. ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യാ​​​​​ണ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.