ലേ​​​​​ല​​​​​ത്തി​​​​​നു ശ്രീ​​​​​ശാ​​​​​ന്തും
ലേ​​​​​ല​​​​​ത്തി​​​​​നു   ശ്രീ​​​​​ശാ​​​​​ന്തും
Sunday, January 23, 2022 1:28 AM IST
മും​​​​​ബൈ: 2022 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ മെഗാ താ​​​​​ര​​​​​ലേ​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ താ​​​​​ര​​​​​വും മ​​​​​ല​​​​​യാ​​​​​ളി പേ​​​​​സ​​​​​റു​​​​​മാ​​​​​യ എ​​​​​സ്. ശ്രീ​​​​​ശാ​​​​​ന്തും. 50 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​ണു ശ്രീ​​​​​ശാ​​​​​ന്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​വി​​​​​ല. ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ലും ശ്രീ​​​​​ശാ​​​​​ന്ത് പേ​​​​​ര് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്തി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും അ​​​​​വ​​​​​സാ​​​​​ന താ​​​​​ര​​​​​ലേ​​​​​ല പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ഇ​​​​​ടം ല​​​​​ഭി​​​​​ച്ചി​​​​​ല്ല. ഫെ​​​​​ബ്രു​​​​​വ​​​​​രി 12, 13 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലാ​​​​​ണു മെ​​​​​ഗാതാ​​​​​രലേ​​​​​ലം.

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്, ല​​​​​ക്നോ എ​​​​​ന്നീ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ൾ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് ര​​​​​ണ്ടു ടീ​​​​​മു​​​​​ക​​​​​ൾ​​​​​കൂ​​​​​ടി 2022 സീ​​​​​സ​​​​​ണി​​​​​ൽ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ഉ​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ടു താ​​​​​ര​​​​​ലേ​​​​​ലം കൊ​​​​​ഴു​​​​​ക്കു​​​​​മെ​​​​​ന്നു​​​​​റ​​​​​പ്പ്. 318 വി​​​​​ദേ​​​​​ശ താ​​​​​ര​​​​​ങ്ങ​​​​​ളും 896 ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 1214 ക​​​​​ളി​​​​​ക്കാ​​​​​രാ​​ണു ലേ​​​​​ല​​​​​ത്തി​​​​​ലു​​​​​ള്ള​​​​​ത്. കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, മാ​​​​​ർ​​​​​ക്ക​​​​​സ് സ്റ്റോ​​​​​യി​​​​​ൻ​​​​​സ്, ര​​​​​വി ബി​​​​​ഷ്ണോ​​​​​യ് എ​​​​​ന്നി​​​​​വ​​​​​രെ ല​​​​​ക്നോ​​​​​യും ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ, ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, റാ​​​​​ഷി​​​​​ദ് ഖാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രെ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദും ഇ​​​​​തി​​​​​നോ​​​​​ട​​​​​കം നി​​​​​ശ്ചി​​​​​ത ക്വോ​​​​​ട്ട പ്ര​​​​​കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്.


അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​ല​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്നു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​തു ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ്. 49 പേ​​​​​രാ​​​​​ണു ര​​​​​ണ്ട് കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​യു​​​​​ള്ള താ​​​​​ര​​​​​ങ്ങ​​​​​ൾ. അ​​​​​തി​​​​​ൽ 17 പേ​​​​​ർ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രും 32 പേ​​​​​ർ വി​​​​​ദേ​​​​​ശ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​മാ​​​​​ണ്. ജോ​​​​​ഫ്ര ആ​​​​​ർ​​​​​ച്ച​​​​​ർ, ക്രി​​​​​സ് വോ​​​​​ക്സ്, ബെ​​​​​ൻ സ്റ്റോ​​​​​ക്സ്, ക്രി​​​​​സ് ഗെ​​​​​യ്ൽ, സാം ​​​​​ക​​​​​റ​​​​​ൻ, മി​​​​​ച്ച​​​​​ൽ സ്റ്റാ​​​​​ർ​​​​​ക്ക് തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​മു​​​​​ഖ താ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​ത്ത​​​​​വ​​​​​ണ ഇ​​​​​ല്ല. ഡേ​​​​​വി​​​​​ഡ് വാ​​​​​ർ​​​​​ണ​​​​​ർ, ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​ൻ, സ്റ്റീ​​​​​വ് സ്മി​​​​​ത്ത്, മി​​​​​ച്ച​​​​​ൽ മാ​​​​​ർ​​​​​ഷ്, ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ, യു​​​​​സ് വേ​​​​​ന്ദ്ര ചാ​​​​​ഹ​​​​​ൽ, ദീ​​​​​പ​​​​​ക് ചാ​​​​​ഹ​​​​​ർ, ക്വി​​​​​ന്‍റ​​​​​ണ്‍ ഡി ​​​​​കോ​​​​​ക്ക് തു​​​​​ട​​​​​ങ്ങി​​​​​യ താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന വി​​​​​ല ര​​​​​ണ്ടു കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ്.

ഐ​​​​​പി​​​​​എ​​​​​ൽ 2022 സീ​​​​​സ​​​​​ണ്‍ മാ​​​​​ർ​​​​​ച്ച് അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​ന്നു ബി​​​​​സി​​​​​സി​​​​​ഐ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​യ് ഷ ​​​​​അ​​​​​റി​​​​​യി​​​​​ച്ചു. ഈ ​​​​​സീ​​​​​സ​​​​​ണ്‍ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ആ​​​​​യി​​​​​രി​​​​​ക്കും മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ. കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​നം ഉ​​​​​ണ്ടാ​​​​​കി​​​​​ല്ലെ​​​​​ന്നാ​​​​​ണു സൂ​​​​​ച​​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.