ചെന്നൈയിൻ വിജയസ്മേരം...
ചെന്നൈയിൻ വിജയസ്മേരം...
Sunday, January 23, 2022 1:28 AM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മു​ൻ ചാ​ന്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​യു​ടെ വി​ജ​യ സ്മേ​രം. ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ തി​രി​ച്ച​ടി​ച്ച് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രേ 2-1നാ​ണ് ചെ​ന്നൈ​യി​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ടീ​മു​ക​ൾ ഹോ​ട്ട​ൽ ക്വാ​റ​ന്‍റൈ​നി​ലാ​യ​തോ​ടെ ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഐ​എ​സ്എ​ല്ലി​ൽ മ​ത്സ​രം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച ഗോ​വ x ഈ​സ്റ്റ് ബം​ഗാ​ൾ മ​ത്സ​ര​മാ​യി​രു​ന്നു ചെ​ന്നൈ​യി​ൻ x നോ​ർ​ത്ത് ഈ​സ്റ്റി​നു മു​ന്പ് ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ അ​ര​ങ്ങേ​റി​യ​ത്.


ഫ​റ്റോ​ർ​ഡ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ന്‍റെ 35-ാം മി​നി​റ്റി​ൽ ലാ​ൽ​ഡ​ൻ​മാ​വി​യ റാ​ൽ​റ്റെ​യി​ലൂ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് മു​ന്നി​ൽ ക​ട​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ഏ​ര്യ​ൽ ബോ​ർ​സ്യൂ​ക്ക് (52'), വ്ലാ​ഡ്മി​ർ കൂ​മ​ൻ (58') എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ലൂ​ടെ ചെ​ന്നൈ​യി​ൻ ജ​യം സ്വ​ന്ത​മാ​ക്കി.

സീ​സ​ണി​ൽ ചെ​ന്നൈ​യി​ന്‍റെ അ​ഞ്ചാം ജ​യ​മാ​ണ്. 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18 പോ​യി​ന്‍റു​മാ​യി ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രാ​നും ചെ​ന്നൈ​യി​നു സാ​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.