ഛേത്രിക്കു റിക്കാർഡ്
ഛേത്രിക്കു റിക്കാർഡ്
Monday, January 24, 2022 1:14 AM IST
ബം​​​ബോ​​​ലിം: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​​​ൽ എ​​​ഫ്സി ഗോ​​​വ x ബം​​​ഗ​​​ളു​​​രു എ​​​ഫ്സി മ​​​ത്സ​​​രം 1-1 സ​​​മ​​​നി​​​ല​​​യി​​​ൽ. ഡി​​​ല​​​ൻ ഫോ​​​ക്സി​​​ലൂ​​​ടെ 41-ാം മി​​​നി​​​റ്റി​​​ൽ ഗോ​​​വ​​​യാ​​​ണു ലീ​​​ഡ് നേ​​​ടി​​​യ​​​ത്. എ​​​ന്നാ​​​ൽ, 61-ാം മി​​​നി​​​റ്റി​​​ൽ സു​​​നി​​​ൽ ഛേത്രി ​​​നേ​​​ടി​​​യ ഹെ​​​ഡ​​​ർ ഗോ​​​ളി​​​ൽ ബം​​​ഗ​​​ളു​​​രു സ​​​മ​​​നി​​​ല പി​​​ടി​​​ച്ചു.

ഇ​​​തോ​​​ടെ ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് ച​​​രി​​​ത്ര​​​ത്തി​​​ലെ ടോ​​​പ് സ്കോ​​​റ​​​ർ റി​​​ക്കാ​​​ർ​​​ഡി​​​നൊ​​​പ്പം ഛേത്രി ​​​എ​​​ത്തി. 48 ഐ​​​എ​​​സ്എ​​​ൽ ഗോ​​​ളു​​​ക​​​ൾ പേ​​​രി​​​ലു​​​ള്ള ഛേത്രി ​​​ഫെ​​​റ​​​ൻ കൊ​​​റോ​​​മി​​​നോ​​​സി​​​നൊ​​​പ്പം നേ​​​ട്ടം പ​​​ങ്കി​​​ടു​​​ന്നു. ഐ​​​എ​​​സ്എ​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഗോ​​​ൾ​​​നേ​​​ടു​​​ന്ന ഇ​​​ന്ത്യ​​​ൻ ക​​​ളി​​​ക്കാ​​​ര​​​നും ഛേത്രി​​​യാ​​​ണ്. ഈ ​​​സീ​​​സ​​​ണി​​​ൽ ഛേത്രി​​​യുടെ ആദ്യ ഗോളാണ്.


കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ലാ​യ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ 19 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ന​ലെ ക​ള​ത്തി​ലെ​ത്തി. ഒ​ഡീ​ഷ് എ​ഫ്സി​യാ​യി​രു​ന്നു എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.