‘ല​ക്നോ സൂ​പ്പ​ർ ജൈ​ന്‍റ്സ്’
‘ല​ക്നോ സൂ​പ്പ​ർ ജൈ​ന്‍റ്സ്’
Tuesday, January 25, 2022 2:07 AM IST
ല​ക്നോ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ 2022 സീ​സ​ണി​ലെ പു​തു​മു​ഖ​ങ്ങ​ളാ​യ ല​ക്നോ ഫ്രാ​ഞ്ചൈ​സി ടീ​മി​ന്‍റെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. കെ.​എ​ൽ. രാ​ഹു​ൽ ക്യാ​പ്റ്റ​നാ​യ ആ​ർ​പി രാ​ജീ​വ് ഗോ​യ​ങ്ക​യു​ടെ ല​ക്നോ, ല​ക്നോ സൂ​പ്പ​ർ ജൈ​ന്‍റ്സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ക. 7090 കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു ഗോ​യ​ങ്ക ഗ്രൂ​പ്പ് ല​ക്നോ ഫ്രാ​ഞ്ചൈ​സി​യെ സ്വ​ന്ത​മാ​ക്കി​യ​ത്.

17 കോ​ടി രൂ​പ​യ്ക്കാ​ണ് കെ.​എ​ൽ. രാ​ഹു​ലി​നെ ല​ക്നോ സ്വ​ന്ത​മാ​ക്കി​യ​ത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ ഒ​രു താ​ര​ത്തി​നു ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ഫീ​സാ​ണി​ത്. 2018ൽ ​റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു അ​വ​രു​ടെ മു​ൻ ക്യാ​പ്റ്റ​നാ​യ വി​രാ​ട് കോ​ഹ്ലി​യെ നി​ല​നി​ർ​ത്തി​യ​തും 17 കോ​ടി രൂ​പ​യ്ക്കാ​യി​രു​ന്നു. 2016, 2017 ഐ​പി​എ​ല്ലി​ലും സ​ഞ്ജീ​വ് ഗോ​യ​ങ്ക​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ടീ​മു​ണ്ടാ​യി​രു​ന്നു. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സും രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന​പ്പോ​ൾ പൂ​ന സൂ​പ്പ​ർ ജൈ​ന്‍റ്സി​നെ ക​ള​ത്തി​ലി​റ​ക്കി​യ​ത് സ​ഞ്ജീ​വ് ഗോ​യ​ങ്ക​യാ​യി​രു​ന്നു. അ​തേ പേ​ര് ത​ന്നെ​യാ​ണ് ല​ക്നോ ഫ്രാ​ഞ്ച​സി​ക്കും സ​ഞ്ജീ​വ് ഗോ​യ​ങ്ക ഇ​ട്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് ശ്ര​ദ്ധേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.