ന​​​​ദാ​​​​ൽ, ബാ​​​​ർ​​​​ട്ടി സെ​​​​മി​​​​യി​​​​ൽ
ന​​​​ദാ​​​​ൽ, ബാ​​​​ർ​​​​ട്ടി സെ​​​​മി​​​​യി​​​​ൽ
Wednesday, January 26, 2022 12:54 AM IST
മെ​​​​ൽ​​​​ബ​​​​ണ്‍: റ​​​​ഫേ​​​​ൽ ന​​​​ദാ​​​​ൽ 21-ാം ഗ്രാ​​​​ൻ​​​​സ്‌‌ലാം ​​​​കി​​​​രീ​​​​ട​​​​ത്തി​​​​നു ര​​​​ണ്ടു ജ​​​​യ​​​​മ​​​​ക​​​​ലെ. ഓ​​​​സ്ട്രേ​​​​ലി​​​​യൻ ഓ​​​​പ്പ​​​​ണ്‍ ടെ​​​​ന്നീ​​​​സ് പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ സ്പെ​​​​യി​​​​നി​​​​ന്‍റെ ന​​​​ദാ​​​​ൽ അ​​​​ഞ്ചു സെ​​​​റ്റ് നീ​​​​ണ്ട വാ​​​​ശി​​​​യേ​​​​റി​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഡെ​​​​നി​​​​സ് ഷാ​​​​പോ​​​​വ​​​​ലോ​​​​വി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു.

നാ​​​​ലു മ​​​​ണി​​​​ക്കൂ​​​​ർ എ​​​​ട്ടു മി​​​​നി​​​​റ്റ് നീ​​​​ണ്ട മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ന​​​​ദാ​​​​ൽ 6-3, 6-4, 4-6, 3-6, 6-3നാ​​​​ണ് ക​​​​നേ​​​​ഡി​​​​യ​​​​ൻ താ​​​​ര​​​​ത്തെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. 2009ൽ ​​​​ന​​​​ദാ​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ ജേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ കി​​​​രീ​​​​ടം നേ​​​​ടാ​​​​നാ​​​​യാ​​​​ൽ ന​​​​ദാ​​​​ലി​​​​നു ഗ്രാ​​​​ൻ​​​​സ്‌ലാം ​​​​കി​​​​രീ​​​​ട​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ റോജർ ഫെ​​​​ഡ​​​​റ​​​​റെ​​​​യും നൊവാക്ക് ജോ​​​​ക്കോ​​​​വി​​​​ച്ചി​​​​നെ​​​​യും മ​​​​റി​​​​ക​​​​ട​​​​ക്കാം.

സെ​​​​മി​​​​യി​​​​ൽ ന​​​​ദാ​​​​ൽ മാ​​​​ത്യോ ബെ​​​​റേ​​​​ട്ടി​​​​നി​​​​യെ നേ​​​​രി​​​​ടും. ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ബെ​​​​റേ​​​​ട്ടി​​​​നി അ​​​​ഞ്ചു സെ​​​​റ്റ് നീ​​​​ണ്ട മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗെ​​​​യ്ൽ മോ​​​​ണ്‍​ഫി​​​​ൽ​​​​സി​​​​നെ 6-4, 6-4, 3-6, 3-6, 6-3ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ചു. നാ​​​​ളെ​​​​യാ​​​​ണു സെ​​​​മി.


കി​​​​രീ​​​​ടം ല​​​​ക്ഷ്യ​​​​മി​​​​ട്ട് ബാ​​​​ർ​​​​ട്ടി

ആ​​​​ദ്യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ്‍ കി​​​​രീ​​​​ടം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് താ​​​​രം ആ​​​​ഷ്‌ലി ബാ​​​​ർ​​​​ട്ടി സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ. ബാ​​​​ർ​​​​ട്ടി അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ജെ​​​​സി​​​​ക്ക പെ​​​​ഗു​​​​ല​​​​യെ 6-2, 6-0നു ​​​​ത​​​​ക​​​​ർ​​​​ത്തു. ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണു ബാ​​​​ർ​​​​ട്ടി ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണി​​​​ന്‍റെ സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. മാ​​​​ഡി​​​​സ​​​​ണ്‍ കീ​​​​സി​​​​നെ​​​​യാ​​ണു ബാ​​​​ർ​​​​ട്ടി സെ​​​​മി​​​​യി​​​​ൽ നേ​​​​രി​​ടു​​ക. കീ​​​​സ് ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ഫ്ര​​​​ഞ്ച് ഓ​​​​പ്പ​​​​ണ്‍ ജേ​​​​താ​​​​വ് ബാ​​​​ർ​​​​ബ​​​​റ ക്രെ​​​​ജി​​​​ക്കോ​​​​വ​​​​യെ 6-3, 6-2ന് ​​​​പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.