മൊ​​​​​ഹ്സി​​​​​ൻ മാ​​​​​ജി​​​​​ക്
മൊ​​​​​ഹ്സി​​​​​ൻ മാ​​​​​ജി​​​​​ക്
Monday, May 2, 2022 12:58 AM IST
മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ല​​​​​ക്നോ സൂ​​​​​പ്പ​​​​​ർ ജ​​​​​യ​​ന്‍റ്സി​​​​​ന് ഏ​​​​​ഴാം ജ​​​​​യം. ആ​​​​​വേ​​​​​ശ​​​​​ക​​​​​ര​​​​​മാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ല​​​​​ക്നോ 6 റ​​​​​ണ്‍​സി​​​​​ന് ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. നാ​​​​​ല് ഓ​​​​​വ​​​​​റി​​​​​ൽ 16 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി ആ​​​​​റു വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ മൊ​​​​​ഹ്സി​​​​​ൻ ഖാ​​​​​ന്‍റെ ബൗ​​​​​ളിം​​​​​ഗ് മി​​​​​ക​​​​​വാ​​​​​ണ് ല​​​​​ക്നോ​​​​​യ്ക്ക് ജ​​​​​യം സ​​​​​മ്മാ​​​​​നി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: ല​​​​​ക്നോ 20 ഓ​​​​​വ​​​​​റി​​​​​ൽ 195/3. ഡ​​​​​ൽ​​​​​ഹി 20 ഓ​​​​​വ​​​​​റി​​​​​ൽ 189/7.

ടോ​​​​​സ് നേ​​​​​ടി ആ​​​​​ദ്യം ബാ​​​​​റ്റിം​​​​​ഗി​​​​​ന് ഇ​​​​​റ​​​​​ങ്ങി​​​​​യ ല​​​​​ക്നോ​​​​​യ്ക്കാ​​​​​യി ക്യാ​​​​​പ്റ്റ​​​​​ൻ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ 51 പ​​​​​ന്തി​​​​​ൽ അ​​​​​ഞ്ച് സി​​​​​ക്സും നാ​​​​​ല് ഫോ​​​​​റും അ​​​​​ട​​​​​ക്കം 77 റ​​​​​ണ്‍​സ് അ​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ട്ടി. ഓ​​​​​പ്പ​​​​​ണ​​​​​ൽ ക്വി​​​​​ന്‍റ​​​​​ണ്‍ ഡി ​​​​​കോ​​​​​ക്കി​​​​​നൊ​​​​​പ്പം (23) 42 റ​​​​​ണ്‍​സ് കൂ​​​​​ട്ടു​​​​​കെ​​​​​ട്ടും രാ​​​​​ഹു​​​​​ൽ ആ​​​​​ദ്യ വി​​​​​ക്ക​​​​​റ്റി​​​​​ൽ പ​​​​​ടു​​​​​ത്തു​​​​​യ​​​​​ർ​​​​​ത്തി. ര​​​​​ണ്ടാം വി​​​​​ക്ക​​​​​റ്റി​​​​​ൽ ദീ​​​​​പ​​​​​ക് ഹൂ​​​​​ഡ​​​​​യ്ക്കൊ​​​​​പ്പം (34 പ​​​​​ന്തി​​​​​ൽ ഒ​​​​​രു സി​​​​​ക്സും ആ​​​​​റ് ഫോ​​​​​റും അ​​​​​ട​​​​​ക്കം 52) 95 റ​​​​​ണ്‍​സ് കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​ലും രാ​​​​​ഹു​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​യാ​​​​​യി. ഡ​​​​​ൽ​​​​​ഹി​​​​​ക്കാ​​​​​യി ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​ർ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


മ​​​​​റു​​​​​പ​​​​​ടി ബാ​​​​​റ്റിം​​​​​ഗി​​​​​ന് ഇ​​​​​റ​​​​​ങ്ങി​​​​​യ ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സി​​​​​ന് തു​​​​​ട​​​​​ക്കം പി​​​​​ഴ​​​​​ച്ചു. 13 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ഓ​​​​​പ്പ​​​​​ണ​​​​​ർ​​​​​മാ​​​​​രാ​​​​​യ പൃ​​​​​ഥ്വി ഷാ​​​​​യും (5) ഡേ​​​​​വി​​​​​ഡ് വാ​​​​​ർ​​​​​ണ​​​​​റും (3) കൂ​​​​​ടാ​​​​​രം ക​​​​​യ​​​​​റി. മി​​​​​ച്ച​​​​​ൽ മാ​​​​​ർ​​​​​ഷ് (37), ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് (44), റോ​​​​​വ്മ​​​​​ൻ പ​​​​​വ​​​​​ൽ (35), അ​​​​​ക്സ​​​​​ർ പ​​​​​ട്ടേ​​​​​ൽ (42 നോ​​​​​ട്ടൗ​​​​​ട്ട്), കു​​​​​ൽ​​​​​ദീ​​​​​പ് യാ​​​​​ദ​​​​​വ് (16 നോ​​​​​ട്ടൗ​​​​​ട്ട്) എ​​​​​ന്നി​​​​​വ​​​​​ർ പൊ​​​​​രു​​​​​തി​​​​​യെ​​​​​ങ്കി​​​​​ലും ല​​​​​ക്ഷ്യ​​​​​ത്തി​​​​​ന്‍റെ ആ​​​​​റ് റ​​​​​ണ്‍​സ് അ​​​​​ക​​​​​ലെ​​​​​വ​​​​​രെ എ​​​​​ത്താ​​​​​നേ സാ​​​​​ധി​​​​​ച്ചു​​​​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.