ഗോ​കു​ലം കി​രീ​ട​ത്തി​ലേ​ക്ക്
Wednesday, May 4, 2022 2:05 AM IST
കോ​ൽ​ക്ക​ത്ത: ഐ ​ലീ​ഗ് ഫു​ട്ബോ​ൾ 2021-22 കി​രീ​ടം ഗോ​കു​ലം കേ​ര​ള എ​ഫ്സി സ്വ​ന്ത​മാ​ക്കു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി. ഇ​ന്ന​ലെ നെ​റോ​ക​യെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് ഗോ​കു​ലം കീ​ഴ​ട​ക്കി.

ഇ​തോ​ടെ കി​രീ​ട​ത്തി​ലേ​ക്ക് മൂ​ന്ന് പോ​യി​ന്‍റി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണ് ഗോ​കു​ല​ത്തി​ന് ഇ​നി​യു​ള്ള​ത്. ത​ഹി​ർ സ​മാ​ൻ (19’, 48’), ജോ​ർ​ദാ​ൻ ഫ്ളെ​ച്ച​ർ (52’), വി.​എ​സ്. ശ്രീ​ക്കു​ട്ട​ൻ (90+3’) എ​ന്നി​വ​ർ ഗോ​കു​ല​ത്തി​നാ​യി ഗോ​ൾ നേ​ടി. ഐ ​ലീ​ഗി​ൽ തു​ട​ർ​ച്ച​യാ​യ 20-ാം മ​ത്സ​ര​ത്തി​ലാ​ണ് ഗോ​കു​ലം തോ​ൽ​വി അ​റി​യാ​തെ ക​ളം വി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.