എ​​​​​ന്‍റി​​​​​നി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ മും​​​​​ബൈ​​​​​യി​​​​​ൽ
എ​​​​​ന്‍റി​​​​​നി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ മും​​​​​ബൈ​​​​​യി​​​​​ൽ
Friday, May 6, 2022 1:34 AM IST
മും​​​​​ബൈ: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ മു​​​​​ൻ പേ​​​​​സ​​​​​ർ മ​​​​​ഖാ​​​​​യ എ​​​​​ന്‍റി​​​​​നി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ താ​​​​​ൻ​​​​​ഡൊ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നാ​​​​​യി മും​​​​​ബൈ​​​​​യി​​​​​ൽ. ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ, ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ​​​​​യെ​​​​​ല്ലാം കു​​​​​ട്ടി​​​​​ക്കാ​​​​​ല പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന ദി​​​​​നേ​​​​​ശ് ലാ​​​​​ഡി​​​​​ന്‍റെ ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു താ​​​​​ൻ​​​​​ഡൊ ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള​​​​​ത്. ജൂ​​​​​ണ്‍ ര​​​​​ണ്ടു വ​​​​​രെ താ​​​​​ൻ​​​​​ഡൊ മും​​​​​ബൈ​​​​​യി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തും എ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.


ഇ​​​​​രു​​​​​പ​​​​​ത്തി​​​​​യൊ​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യ താ​​​​​ൻ​​​​​ഡൊ എ​​​​​ന്‍റി​​​​​നി വ​​​​​ലം​​​​​കൈ പേ​​​​​സ​​​​​റും ഇ​​​​​ടം​​​​​കൈ ബാ​​​​​റ്റ​​​​​റു​​​​​മാ​​​​​ണ്. 2018 അ​​​​​ണ്ട​​​​​ർ 19 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​നു​​​​​ള്ള ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ടീ​​​​​മി​​​​​ൽ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു താ​​​​​ൻ​​​​​ഡൊ. മ​​​​​ഖാ​​​​​യ എ​​​​​ന്‍റി​​​​​നി ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കാ​​​​​യി 101 ടെ​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്ന് 390 വി​​​​​ക്ക​​​​​റ്റ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 266ഉം ​​​​​ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ ആ​​​​​റും വി​​​​​ക്ക​​​​​റ്റു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.