ലെ​സ്‌​കോ​വി​ച്ച് 2024വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും
ലെ​സ്‌​കോ​വി​ച്ച് 2024വരെ  കേരള ബ്ലാസ്റ്റേഴ്സിൽ തുടരും
Friday, May 6, 2022 1:34 AM IST
കൊ​​​ച്ചി: ക്രൊ​​​യേ​​​ഷ്യ​​​ന്‍ പ്ര​​​തി​​​രോ​​​ധ താ​​​രം മാ​​​ര്‍​ക്കോ ലെ​​​സ്‌​​​കോ​​​വി​​​ച്ചു​​​മാ​​​യു​​​ള്ള ക​​​രാ​​​ര്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ്സി നീ​​​ട്ടി. 2024വ​​​രെ ലെ​​​സ്‌​​​കോ​​​വി​​​ച്ച് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. ജി​​​എ​​​ന്‍​കെ ഡൈ​​​നാ​​​മോ സാ​​​ഗ്രെ​​​ബി​​​ല്‍ (ഡൈ​​​നാ​​​മോ സാ​​​ഗ്രെ​​​ബ്) നി​​​ന്നാ​​​ണ് ലെ​​​സ്‌​​​കോ​​​വി​​​ച്ച് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ലെ​​​ത്തി​​​യ​​​ത്.

2009ലാ​​​ണ് ഈ മുപ്പത്തിയൊന്നുകാ​​​ര​​​ന്‍റെ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ ഫു​​​ട്ബോ​​​ള്‍ ക​​​രി​​​യ​​​ര്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. വി​​​വി​​​ധ വി​​​ദേ​​​ശ​​​ക്ല​​​ബു​​​ക​​​ളി​​​ൽ ക​​​ളി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സു​​​മാ​​​യി ക​​​രാ​​​ര്‍ ഒ​​​പ്പി​​​ടു​​​ന്ന​​​ത്. സീ​​​സ​​​ണി​​​ല്‍ 21 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഇ​​​റ​​​ങ്ങി. 38 ടാ​​​ക്കി​​​ളു​​​ക​​​ളും 37 ഇ​​​ന്‍റ​​​ർ​​​സെ​​​പ്ഷ​​​നു​​​ക​​​ളും ന​​​ട​​​ത്തി.


കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നൊ​​​പ്പം തു​​​ട​​​രു​​​ന്ന​​​തി​​​ന്‍റെ ആ​​​വേ​​​ശ​​​ത്തി​​​ലാ​​​ണ് താ​​​നെ​​​ന്നും ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ അ​​​രി​​​കെ​​​വ​​​രെ എ​​​ത്തി​​​യ ക​​​പ്പ് വ​​​രും സീ​​​സ​​​ണി​​​ൽ നേ​​​ടു​​​മെ​​​ന്നും ലെ​​​സ്‌​​​കോ​​​വി​​​ച്ച് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.