തൃശൂർ: ഗോവയിൽ 18, 19, 20 തീയതികളിലായി നടക്കുന്ന നാഷണൽ ആം റസ്ലിംഗ് ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ രാജ്യാന്തര താരം അബ്ദുൾ അസീസ് നയിക്കും. 19 തവണ കേരളത്തെ പ്രതിനിധീകരിച്ച അബ്ദുൾ അസീസ് തൃശൂർ കാളത്തോട് സ്വദേശിയാണ്. സ്പെയിൻ, ഈജിപ്ത് ലോക ചാന്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടിയിട്ടുണ്ട്. സ്പെയിൻ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്നു.
സീനിയർ, ജൂണിയർ, മാസ്റ്റേഴ്സ്, അൾട്രാ മാസ്റ്റേഴ്സ്, യൂത്ത്, വനിത എന്നീ കാറ്റഗറികളിലായി 48 അംഗ ടീമാണ് ഇത്തവണ കേരളത്തിനുള്ളത്. ദേശീയ ചാന്പ്യൻഷിപ്പിലെ വിജയികൾ ഫ്രാൻസിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.
ദേശീയ - അന്തർദേശീയ താരങ്ങളായ എ.യു. ഷാജു, സുനിൽകുമാർ, ബിജു, മധു മലപ്പുറം, ജസ്റ്റിൻ ജോസ്, സുഹൈൽ ഖാൻ, ഷെറീന ഷാജു എന്നിവർ ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും. കേരള ടീം 17 നു യാത്ര തിരിക്കും. മനോയ് പൊറ്റെക്കാട്ടാണ് ടീം മാനേജർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.