വിരമിച്ചു, വിരമിച്ചില്ല!
വിരമിച്ചു,  വിരമിച്ചില്ല!
Sunday, May 15, 2022 1:26 AM IST
മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് ഈ ​​സീ​​സ​​ണോ​​ടെ വി​​ര​​മി​​ക്കു​​മെ​​ന്ന് ട്വീ​​റ്റ് ചെ​​യ്ത ശേ​​ഷം 15 മി​​നി​​റ്റി​​നു​​ള്ളി​​ൽ അ​​ത് നീ​​ക്കം ചെ​​യ്ത് ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് താ​​രം അ​​ന്പ​​ട്ടി റാ​​യു​​ഡു. ട്വി​​റ്റ​​റി​​ൽ പോ​​സ്റ്റ് ചെ​​യ്ത വി​​ര​​മി​​ക്ക​​ൽ സ​​ന്ദേ​​ശ​​ത്തി​​ൽ ഐ​​പി​​എ​​ല്ലി​​ൽ ക​​ളി​​ച്ചി​​ട്ടു​​ള്ള മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​നും ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നും ന​​ന്ദി​​യ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് 15 മി​​നി​​റ്റി​​ന​​കം ട്വീ​​റ്റ് നീ​​ക്കം ചെ​​യ്തു. അ​​തേ​​സ​​മ​​യം, റാ​​യു​​ഡു​​വി​​ന്‍റെ വി​​ര​​മി​​ക്ക​​ൽ വാ​​ർ​​ത്ത ത​​ള്ളി ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് സി​​ഇ​​ഒ കാ​​ശി വി​​ശ്വ​​നാ​​ഥ​​ൻ രം​​ഗ​​ത്തെ​​ത്തി.


റാ​​യു​​ഡു​​വി​​ന്‍റെ വി​​ര​​മി​​ക്ക​​ൽ നാ​​ട​​കം ഇ​​താ​​ദ്യ​​മാ​​ല്ല. നേ​​ര​​ത്തെ 2019ലെ ​​ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ സ്ഥാ​​നം കി​​ട്ടാ​​തി​​രു​​ന്ന​​തോ​​ടെ റാ​​യു​​ഡു വി​​ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. പി​​ന്നീ​​ട് ആ ​​തീ​​രു​​മാ​​നം മാ​​റ്റി. 2010ൽ ​​മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു റാ​​യു​​ഡു​​വി​​ന്‍റെ ഐ​​പി​​എ​​ൽ അ​​ര​​ങ്ങേ​​റ്റം. 2013ൽ ​​മും​​ബൈ​​ക്കൊ​​പ്പം ആ​​ദ്യ ഐ​​പി​​എ​​ൽ കി​​രീ​​ടം. 2015, 2017 സീ​​സ​​ണു​​ക​​ളി​​ലും മും​​ബൈ​​ക്കൊ​​പ്പം കി​​രീ​​ടം നേടി. 2018ലാ​​ണ് ചെ​​ന്നൈ​​യി​​ലെ​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.