റ​​സ​​ൽ മാ​​നി​​യ
റ​​സ​​ൽ മാ​​നി​​യ
Sunday, May 15, 2022 1:26 AM IST
പൂ​​ന: ആ​ന്ദ്രേ റ​സ​ലി​ന്‍റെ ഓ​ൾ റൗ​ണ്ട് മി​ക​വി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് എ​തി​രേ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന് 54 റ​ൺ​സ് ജ​യം.

ബാ​റ്റ് ചെ​യ്ത​പ്പോ​ൾ 28 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 49 റ​ണ്‍​സു​മാ​യി റ​സ​ൽ പു​റ​ത്താ​കാ​തെ​നി​ന്നു. പ​ന്ത് കൈ​യി​ൽ എ​ടു​ത്ത​പ്പോ​ൾ നാ​ല് ഓ​വ​റി​ൽ 22 റ​ൺ​സ് വ​ഴ​ങ്ങി​യ റ​സ​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. സ്കോ​ർ: കോ​ൽ​ക്ക​ത്ത 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 177 റ​ണ്‍​സ്. ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 123.

ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത​യു​ടെ വെ​ങ്കി​ടേ​ഷ് അ​യ്യ​ർ (7), അ​ജി​ങ്ക്യ ര​ഹാ​നെ (28) ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ന് 17 റ​ണ്‍​സ് നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ. മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ നി​തീ​ഷ് റാ​ണ 16 പ​ന്തി​ൽ മൂ​ന്ന് സി​ക്സ് ഉ​ൾ​പ്പെ​ടെ 26 റ​ണ്‍​സ് നേ​ടി​യെ​ങ്കി​ലും ഉ​മ്രാ​ൻ മാ​ലി​ക്കി​നു മു​ന്നി​ൽ വീ​ണു. 24 പ​ന്തി​ൽ 28 റ​ണ്‍​സ് നേ​ടി​യ ര​ഹാ​നെ​യും ഉ​മ്രാ​ൻ മാ​ലി​ക്കി​നു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കി​യ​പ്പോ​ൾ കോ​ൽ​ക്ക​ത്ത​യു​ടെ സ്കോ​ർ 8 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 72. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​ർ ഒ​ന്പ​ത് പ​ന്തി​ൽ 15 റ​ണ്‍​സു​മാ​യി മ​ട​ങ്ങി. സാം ​ബി​ല്ലിം​ഗ്സ് 29 പ​ന്തി​ൽ ഒ​രു സി​ക്സ് ഉ​ൾ​പ്പെ​ടെ 34 റ​ണ്‍​സ് നേ​ടി.


മ​റു​പ​ടി​ക്കി​റ​ങ്ങി​യ സ​ൺ​റൈ​സേ​ഴ്സി​നാ​യി അ​ഭി​ഷേ​ക് ശ​ർ​മ (28 പ​ന്തി​ൽ 43), എ​യ്ഡ​ൻ മാ​ർ​ക്രം (25 പ​ന്തി​ൽ 32) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് പൊ​രു​തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.