റോയൽ രാജസ്ഥാൻ
റോയൽ രാജസ്ഥാൻ
Monday, May 16, 2022 1:47 AM IST
മും​ബൈ: ഐ​പി​എ​ൽ ‌ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ്ലേ ​ഓ​ഫി​ലേ​ക്ക് ഒ​രു ചു​വ​ടു​കൂ​ടി വ​ച്ച് സ​ഞ്ജു സാം​സ​ണി​ന്‍റെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. കെ.​എ​ൽ. രാ​ഹു​ൽ ന​യി​ക്കു​ന്ന ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ 24 റ​ൺ​സി​ന് രാ​ജ​സ്ഥാ​ൻ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 178. ല​ക്നോ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 154.

29 പ​ന്തി​ൽ 41 റ​ൺ​സ് നേ​ടി​യ യ​ശ്വ​സി ജ​യ്സ്വാ​ൾ ആ​ണ് രാ​ജ​സ്ഥാ​ൻ ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. സ​ഞ്ജു (24 പ​ന്തി​ൽ 32), ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ (18 പ​ന്തി​ൽ 39) എ​ന്നി​വ​രും തിളങ്ങി. ല​ക്നോ​യു​ടെ മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ ട്രെ​ന്‍റ് ബോ​ൾ​ട്ടും പ്ര​സി​ദ്ധ് കൃ​ഷ്ണ​യും വീ​തി​ച്ചു. ക്വി​ന്‍റ​ൺ ഡി​കോ​ക്ക് (7), ബ​ദോ​നി (0) എ​ന്നി​വ​രെ അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ൽ ബോ​ൾ​ട്ട് മ​ട​ക്കി. രാ​ഹു​ലി​നെ (10) പ്ര​സി​ദ്ധ് കൃ​ഷ്ണ​യും പ​റ​ഞ്ഞ​യ​ച്ചു. ദീ​പ​ക് ഹൂ​ഡ (59), ക്രു​ണാ​ൽ പാ​ണ്ഡ്യ (25), സ്റ്റോ​യി​ൻ​സ് (27) എ​ന്നി​വ​ർ ല​ക്നോ​യ്ക്കാ​യി പൊ​രു​തിനോക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.