ത്രി​​​​​​​​​പാ​​​​​​​​​ഠി റൈ​​​​​​​​​സ​​​​​​​​​സ് ; മും​ബൈ ഇ​ന്ത്യ​ൻ​സി​നെതിരേ സ​ണ്‍​റൈ​സേ​ഴ്സി​ന് ​മൂന്ന് റൺസ് ജയം
ത്രി​​​​​​​​​പാ​​​​​​​​​ഠി റൈ​​​​​​​​​സ​​​​​​​​​സ് ;  മും​ബൈ ഇ​ന്ത്യ​ൻ​സി​നെതിരേ  സ​ണ്‍​റൈ​സേ​ഴ്സി​ന് ​മൂന്ന് റൺസ് ജയം
Wednesday, May 18, 2022 1:50 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ സ​ണ്‍​റൈ​സേ​ഴ്സി​ന് സീ​സ​ണി​ലെ ആ​റാം ജ​യം. മും​ബൈ ഇ​ന്ത്യ​ൻ​സി​ന് എ​തി​രേ മൂ​ന്ന് റ​ൺ​സി​നാ​യി​രു​ന്നു സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ജ​യം. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ത്രി​പാ​ഠി​യു​ടെ​യും മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഉ​മ്രാ​ൻ മാ​ലി​ക്കി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് മും​ബൈ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: സ​ണ്‍​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193. മും​ബൈ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 190.

44 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഒ​ന്പ​ത് ഫോ​റും അ​ട​ക്കം 76 റ​ണ്‍​സ് രാ​ഹു​ൽ ത്രി​പാ​ഠി അ​ടി​ച്ചെ​ടു​ത്തു. അ​ഭി​ഷേ​ക് ശ​ർ​മ​യെ (9) തു​ട​ക്ക​ത്തി​ലേ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടാം വി​ക്ക​റ്റി​ൽ പ്രി​യം ഗാ​ർ​ഗും രാ​ഹു​ൽ ത്രി​പാ​ഠി​യും ചേ​ർ​ന്ന് 78 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. പ്രി​യം ഗാ​ർ​ഗ് 26 പ​ന്തി​ൽ ര​ണ്ട് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 42 റ​ണ്‍​സ് എ​ടു​ത്തു. നി​ക്കോ​ളാ​സ് പു​രാ​നും (22 പ​ന്തി​ൽ 38) സ​ണ്‍​റൈ​സേ​ഴ്സ് സ്കോ​ർ​ബോ​ർ​ഡി​ലേ​ക്ക് മികച്ച സം​ഭാ​വ​ന ന​ൽ​കി.


മും​ബൈ​ക്കാ​യി ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ (36 പ​ന്തി​ൽ 48), ടിം ​ഡേ​വി​ഡ് (18 പ​ന്തി​ൽ 46), ഇ​ഷാ​ൻ കി​ഷ​ൻ (34 പ​ന്തി​ൽ 43) എ​ന്നി​വ​ർ പോ​രാ​ടി​യെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ന്‍റെ അ​രി​കി​ൽ​വ​രെ എ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. ഹൈ​ദ​രാ​ബാ​ദി​നാ​യി ഉ​മ്രാ​ൻ മാ​ലി​ക്ക് മൂ​ന്ന് ഓ​വ​റി​ൽ 23 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.