രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ്ലേ ​ഓ​ഫി​ൽ
രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ്ലേ ​ഓ​ഫി​ൽ
Saturday, May 21, 2022 1:01 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ അ​ഞ്ച് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ്ലേ ​ഓ​ഫി​ൽ.

ആ​ർ. അ​ശ്വി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് രാ​ജ​സ്ഥാ​ന് ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ർ: ചെ​ന്നൈ 20 ഓ​വ​റി​ൽ 150/6. രാ​ജ​സ്ഥാ​ൻ 19.4 ഓ​വ​റി​ൽ 151/6. 23 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 40 റ​ൺ​സു​മാ​യി അ​ശ്വി​ൻ പു​റ​ത്താ​കാ​തെ നി​ന്നു. നാ​ല് ഓ​വ​റി​ൽ 28 റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റും അ​ശ്വി​ൻ നേ​ടി.

മൊ​യീ​ൻ അ​ലി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ചെ​ന്നെ​യ്ക്ക് ക​രു​ത്താ​യ​ത്. മൂ​ന്നാം ന​ന്പ​റാ​യി ക്രീ​സി​ലെ​ത്തി​യ മൊ​യീ​ൻ അ​ലി 57 പ​ന്തി​ൽ മൂ​ന്ന് സി​ക്സും 13 ഫോ​റും അ​ട​ക്കം 93 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. സി​എ​സ്കെ സ്കോ​ർ​ബോ​ർ​ഡി​ൽ എ​ത്തി​യ 150 റ​ൺ​സി​ൽ 93ഉം ​മൊ​യീ​ൻ അ​ലി​യു​ടെ ബാ​റ്റി​ൽ​നി​ന്നാ​യി​രു​ന്നു എ​ന്ന​താ​ണ് ഏ​റ്റ​വും ശ്ര​ദ്ധേ​യം.


ടോ​സ് നേ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ചെ​ന്നൈ​യു​ടെ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് (2), ഡി​വോ​ൺ കോ​ൺ​വെ (16), ജ​ഗ​ദീ​ശ​ൻ (1), അ​ന്പാ​ട്ടി റാ​യു​ഡു (3) എ​ന്നി​വ​ർ വേ​ഗ​ത്തി​ൽ പു​റ​ത്താ​യി. പി​ന്നീ​ട് ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​യു​ടെ (28 പ​ന്തി​ൽ 26) അ​വ​സ​രോ​ചി​ത ബാ​റ്റിം​ഗ് ആ​ണ് കൂ​ട്ട​ത്ത​ക​ർ​ച്ച​യി​ൽ​നി​ന്ന് സി​എ​സ്കെ​യെ ര​ക്ഷി​ച്ച​ത്.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന്‍റെ വെ​ടി​ക്കെ​ട്ട് ഓ​പ്പ​ണ​ർ ജോ​സ് ബ​ട്‌​ല​ർ (2), ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ൺ (15), ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ (3) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. 11.2 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 76 എ​ന്ന നി​ല​യി​ലാ​യി രാ​ജ​സ്ഥാ​ൻ. യ​ശ്വ​സി ജ​യ്സ്വാ​ൾ 44 പ​ന്തി​ൽ 59 റ​ൺ​സു​മാ​യി പു​റ​ത്താ​യി. ഒ​രു സി​ക്സും എ​ട്ട് ഫോ​റും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു യ​ശ്വ​സി​യു​ടെ ഇ​ന്നിം​ഗ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.