ഗോ​കു​ല​ത്തി​നു തോ​ല്‍​വി
ഗോ​കു​ല​ത്തി​നു തോ​ല്‍​വി
Sunday, May 22, 2022 2:24 AM IST
കോ​ൽ​ക്ക​ത്ത: എ​എ​ഫ്സി ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഗോ​കു​ല​ത്തി​നു പ​രാ​ജ​യം. മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു മാ​ല​ദ്വീ​പ് ക്ല​ബ്ബാ​യ മാ​സി​യ​യാ​ണു ഗോ​കു​ല​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ര​ണ്ടാം പ​കു​തി​യി​ൽ, 50-ാം മി​നി​റ്റി​ൽ കൊ​ർ​ണേ​ലി​യൂ​സ് സ്റ്റ്യു​വ​ർ​ട്ടാ​ണ് മാ​സി​യ​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച ഗോ​ൾ നേ​ടി​യ​ത്. ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു ഗോ​കു​ല​ത്തി​നു മൂ​ന്നു പോയിന്‍റാണുള്ളത്. ഗ്രൂ​പ്പി​ലെ എ​ല്ലാ ടീ​മു​ക​ൾ​ക്കും ഇ​പ്പോ​ൾ മൂ​ന്നു പോയിന്‍റുണ്ട്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 24ന് ​ഗോ​കു​ലം ബ​സു​ന്ധ​ര കിം​ഗ്സി​നെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.