പെ​​​രു​​​വ​​​ഴി​​​യി​​​ൽ യു​​​ണൈ​​​റ്റ​​​ഡ്
പെ​​​രു​​​വ​​​ഴി​​​യി​​​ൽ യു​​​ണൈ​​​റ്റ​​​ഡ്
Sunday, May 22, 2022 2:24 AM IST
ല​​​ണ്ട​​​ൻ: പ​​​ത്തി​​​ല​​​ധി​​​കം മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് താ​​​ര​​​ങ്ങ​​​ൾ ഈ ​​​സീ​​​സ​​​ണി​​​ൽ ക്ല​​​ബ് വി​​​ടു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി എ​​​റി​​​ക് ടെ​​​ൻ ഹാ​​​ഗ് ചു​​​മ​​​ത​​​ലയേൽ​​​ക്കു​​​ന്ന​​​തോ​​​ടെ പ​​​ത്തോ​​​ളം യു​​​ണൈ​​​റ്റ​​​ഡ് താ​​​ര​​​ങ്ങ​​​ൾ ക്ല​​​ബ് വി​​​ടു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. പോ​​​ൾ പോ​​​ഗ്ബ, എ​​​ഡി​​​സ​​​ൻ ക​​​വാ​​​നി എ​​​ന്നി​​​വ​​​രാ​​​ണു ക്ല​​​ബ് വി​​​ടു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​നി​​​ക​​​ൾ.

പോ​​​ഗ്ബ യു​​​വ​​​ന്‍റ​​​സി​​​ലേ​​​ക്കു പോ​​​കും. ക​​​വാ​​​നി ലാ​​​ലി​​​ഗ​​​യി​​​ലേ​​​ക്കോ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കോ പോ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത. നെ​​​മാ​​​ഞ്ച മാ​​​റ്റി​​​ച്ച്, യു​​​വാ​​​ൻ മാ​​​ട്ട എ​​​ന്നീ സീ​​​നി​​​യ​​​ർ താ​​​ര​​​ങ്ങ​​​ളും ഈ ​​​സീ​​​സ​​​ണോ​​​ടെ ക്ല​​​ബ് വി​​​ടും. ലിം​​​ഗാ​​​ർ​​​ഡ്, ഡീ​​​ൻ ഹെ​​​ൻ​​​ഡേ​​​ഴ്സ​​​ണ്‍, എ​​​റി​​​ക് ബ​​​യി, ഫി​​​ൽ ജോ​​​ണ്‍സ്, ലീ ​​​ഗ്രാ​​​ന്‍റ്, യു​​​ണൈ​​​റ്റ​​​ഡ് റൈ​​​റ്റ് ബാ​​​ക്ക് വാ​​​ൻ ബി​​​സാ​​​ക എ​​​ന്നി​​​വ​​​രും ക്ല​​​ബ് വി​​​ടു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.