പു​​​​​​​തി​​​​​​​യ ക​​​​​​​രാ​​​​​​​ർ ആ​​​​​​​ഘോ​​​​​​​ഷി​​​​​​​ച്ച് എം​​​​​​​ബാ​​​​​​​പ്പെ
പു​​​​​​​തി​​​​​​​യ ക​​​​​​​രാ​​​​​​​ർ ആ​​​​​​​ഘോ​​​​​​​ഷി​​​​​​​ച്ച്   എം​​​​​​​ബാ​​​​​​​പ്പെ
Monday, May 23, 2022 1:00 AM IST
പാ​​​​​​​രീ​​​​​​​സ്: ഫ്ര​​​​​​​ഞ്ച് യു​​​​​​​വ സൂ​​​​​​​പ്പ​​​​​​​ർ താ​​​​​​​രം കൈ​​​​​​​ലി​​​​​​​യ​​​​​​​ൻ എം​​​​​​​ബാ​​​​​​​പ്പെ പാ​​​​​​​രീ സാ​​​​​​​ൻ ഷെ​​​​​​​ർ​​​​​​​മ​​​​​​​യ്നു​​​​​​​മാ​​​​​​​യു​​​​​​​ള്ള പു​​​​​​​തി​​​​​​​യ ക​​​​​​​രാ​​​​​​​ർ ആ​​​​​​​ഘോ​​​​​​​ഷ​​​​​​​മാ​​​​​​​ക്കി. 2025 വ​​​​​​​രെ നീ​​​​​​​ളു​​​​​​​ന്ന മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ പു​​​​​​​തി​​​​​​​യ ക​​​​​​​രാ​​​​​​​ർ ഒ​​​​​​​പ്പു​​​​​​​വ​​​​​​​ച്ച​​​​​​​ശേ​​​​​​​ഷം ഇ​​​​​​​റ​​​​​​​ങ്ങി​​​​​​​യ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ എം​​​​​​​ബാ​​​​​​​പ്പെ ഹാ​​​​​​​ട്രി​​​​​​​ക്കി​​​​​​​ലൂ​​​​​​​ടെ ക​​​​​​​ളം നി​​​​​​​റ​​​​​​​ഞ്ഞു.

ഫ്ര​​​​​​​ഞ്ച് ലീ​​​​​​​ഗ് വ​​​​​​​ണ്‍ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ മെ​​​​​​​റ്റ്സി​​​​​​​ന് എ​​​​​​​തി​​​​​​​രാ​​​​​​​യ ഹോം ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് എം​​​​​​​ബാ​​​​​​​പ്പെ ഹാ​​​​​​​ട്രി​​​​​​​ക് നേ​​​​​​​ടി​​​​​​​യ​​​​​​​ത്. 25, 28, 50 മി​​​​​​​നി​​​​​​​റ്റു​​​​​​​ക​​​​​​​ളി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഫ്ര​​​​​​​ഞ്ച് താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ഗോ​​​​​​​ൾ. എം​​​​​​​ബാ​​​​​​​പ്പെ​​​​​​​യു​​​​​​​ടെ ആ​​​​​​​ദ്യ ഗോ​​​​​​​ളി​​​​​​​ന് എ​​​​​​​യ്ഞ്ച​​​​​​​ൽ ഡി ​​​​​​​മ​​​​​​​രി​​​​​​​യ​​​​​​​യും ര​​​​​​​ണ്ടാം ഗോ​​​​​​​ളി​​​​​​​നു ല​​​​​​​യ​​​​​​​ണ​​​​​​​ൽ മെ​​​​​​​സി​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു വ​​​​​​​ഴി തു​​​​​​​റ​​​​​​​ന്ന​​​​​​​ത്. ഫ്ര​​​​​​​ഞ്ച് ലീ​​​​​​​ഗ് വ​​​​​​​ണ്‍ 2021-22 സീ​​​​​​​സ​​​​​​​ണി​​​​​​​ലെ അ​​​​​​​വ​​​​​​​സാ​​​​​​​ന മ​​​​​​​ത്സ​​​​​​​ര​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. നെ​​​​​​​യ്മ​​​​​​​ർ (31’), എ​​​​​​​യ്ഞ്ച​​​​​​​ൽ ഡി ​​​​​​​മ​​​​​​​രി​​​​​​​യ (67’) എ​​​​​​​ന്നി​​​​​​​വ​​​​​​​രും പി​​​​​​​എ​​​​​​​സ്ജി​​​​​​​ക്കാ​​​​​​​യി വ​​​​​​​ല​​​​​​​കു​​​​​​​ലു​​​​​​​ക്കി.

മെ​​​​​​​റ്റ്സി​​​​​​​ന് എ​​​​​​​തി​​​​​​​രേ ഹോം ​​​​​​​ഗ്രൗ​​​​​​​ണ്ടി​​​​​​​ൽ അ​​​​​​​ര​​​​​​​ങ്ങേ​​​​​​​റി​​​​​​​യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ന് ഏ​​​​​​​താ​​​​​​​നം മി​​​​​​​നി​​​​​​​റ്റ് മു​​​​​​​ന്പാ​​​​​​​ണു പി​​​​​​​എ​​​​​​​സ്ജി​​​​​​​യു​​​​​​​മാ​​​​​​​യു​​​​​​​ള്ള ക​​​​​​​രാ​​​​​​​ർ എം​​​​​​​ബാ​​​​​​​പ്പെ പു​​​​​​​തു​​​​​​​ക്കി​​​​​​​യ​​​​​​​ത്. സ്പാ​​​​​​​നി​​​​​​​ഷ് ക്ല​​​​​​​ബ്ബാ​​​​​​​യ റ​​​​​​​യ​​​​​​​ൽ മാ​​​​​​​ഡ്രി​​​​​​​ഡി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​ടു​​​​​​​ത്ത സീ​​​​​​​സ​​​​​​​ണി​​​​​​​ൽ എം​​​​​​​ബാ​​​​​​​പ്പെ ചേ​​​​​​​ക്കേ​​​​​​​റും എ​​ന്നു ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ അ​​​​​​​ഭ്യൂ​​​​​​​ഹം ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം ജൂ​​​​​​​ണ്‍ 30നാ​​​​​​​യി​​​​​​​രു​​​​​​​ന്നു എം​​​​​​​ബാ​​​​​​​പ്പെ​​​​​​​യു​​​​​​​ടെ ക​​​​​​​രാ​​​​​​​ർ അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ക്കു​​​​​​​ക. റ​​​​​​​യ​​​​​​​ൽ മാ​​​​​​​ഡ്രി​​​​​​​ഡ് 1643 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ ട്രാ​​​​​​​ൻ​​​​​​​സ്ഫ​​​​​​​ർ ഓ​​​​​​​ഫ​​​​​​​ർ പി​​​​​​​എ​​​​​​​സ്ജി​​​​​​​ക്ക് മു​​​​​​​ന്നി​​​​​​​ലേ​​​​​​​ക്കു വ​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. റ​​​​​​​യ​​​​​​​ലി​​​​​​​ന്‍റെ ഈ ​​​​​​​ഓ​​​​​​​ഫ​​​​​​​ർ നി​​​​​​​ര​​​​​​​സി​​​​​​​ച്ച പി​​​​​​​എ​​​​​​​സ്ജി എം​​​​​​​ബാ​​​​​​​പ്പെ​​​​​​​യു​​​​​​​മാ​​​​​​​യി 2025 വ​​​​​​​രെ ക​​​​​​​രാ​​​​​​​ർ പു​​​​​​​തു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണു ചെ​​​​​​​യ്ത​​​​​​​ത്.

4928 കോ​​​​​​​ടി!

പി​​​​​​​എ​​​​​​​സ്ജി​​​​​​​യു​​​​​​​മാ​​​​​​​യു​​​​​​​ള്ള പു​​​​​​​തി​​​​​​​യ ക​​​​​​​രാ​​​​​​​ർ പ്ര​​​​​​​കാ​​​​​​​രം സ്ട്രൈ​​​​​​​ക്ക​​​​​​​ർ കൈ​​​​​​​ലി​​​​​​​യ​​​​​​​ൻ എം​​​​​​​ബാ​​​​​​​പ്പെ ഫു​​​​​​​ട്ബോ​​​​​​​ൾ ക​​​​​​​ള​​​​​​​ത്തി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ പ്ര​​​​​​​തി​​​​​​​ഫ​​​​​​​ലം ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന താ​​​​​​​ര​​​​​​​മാ​​​​​​​കും. മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷ ക​​​​​​​രാ​​​​​​​റി​​​​​​​ലൂ​​​​​​​ടെ എം​​​​​​​ബാ​​​​​​​പ്പെ​​​​​​​യ്ക്കു ല​​​​​​​ഭി​​​​​​​ക്കു​​​​​​​ക 4928 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യാ​​​​​​​ണ് (507 മി​​​​​​​ല്യ​​​​​​​ണ്‍ പൗ​​​​​​​ണ്ട്). പു​​​​​​​തി​​​​​​​യ ക​​​​​​​രാ​​​​​​​ർ പ്ര​​​​​​​കാ​​​​​​​രം എം​​​​​​​ബാ​​​​​​​പ്പെ​​​​​​​യ്ക്ക് ആ​​​​​​​ഴ്ച​​​​​​​യി​​​​​​​ൽ 15.54 കോ​​​​​​​ടി രൂ​​​​​​​പ (1.6 മി​​​​​​​ല്യ​​​​​​​ണ്‍ പൗ​​​​​​​ണ്ട്) ല​​​​​​​ഭി​​​​​​​ക്കും.

ഫ്ര​​​​​​​ഞ്ച് ലീ​​​​​​​ഗ് വ​​​​​​​ണ്ണി​​​​​​​ൽ ആ​​​​​​​ഴ്ച വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ഇ​​​​​​​തു​​​​​​​വ​​​​​​​രെ ഒ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്ത് ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​തു ബ്ര​​​​​​​സീ​​​​​​​ൽ താ​​​​​​​രം നെ​​​​​​​യ്മ​​​​​​​ർ ആ​​​​​​​യി​​​​​​​രു​​​​​​​ന്നു. 8.26 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു നെ​​​​​​​യ്മ​​​​​​​റി​​​​​​​ന്‍റെ ആ​​​​​​​ഴ്ച വ​​​​​​​രു​​​​​​​മാ​​​​​​​നം. ഇ​​​​​​​രു​​​​​​​പ​​​​​​​ത്തി​​​​​​​മൂ​​​​​​​ന്നു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ എം​​​​​​​ബാ​​​​​​​പ്പെ 2018ൽ ​​​​​​​ഒ​​​​​​​രു കൗ​​​​​​​മാ​​​​​​​ര താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ ഏ​​​​​​​റ്റ​​​​​​​വും ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന ട്രാ​​​​​​​ൻ​​​​​​​സ്ഫ​​​​​​​ർ തു​​​​​​​ക​​​​​​​യ്ക്കാ​​​​​​​ണു മൊ​​​​​​​ണാ​​​​​​​ക്കോ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു പി​​​​​​​എ​​​​​​​സ്ജി​​​​​​​യി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. 1478 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യ്ക്കാ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ന്ന് എം​​​​​​​ബാ​​​​​​​പ്പെ പി​​​​​​​എ​​​​​​​സ്ജി​​​​​​​യി​​​​​​​ലേ​​​​​​​ക്കു ചേ​​​​​​​ക്കേ​​​​​​​റി​​​​​​​യ​​​​​​​ത്. പി​​​​​​​എ​​​​​​​സ്ജി​​​​​​​യു​​​​​​​ടെ ച​​​​​​​രി​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഗോ​​​​​​​ൾ നേ​​​​​​​ടി​​​​​​​യ റി​​​​​​​ക്കാ​​​​​​​ർ​​​​​​​ഡി​​​​​​​ൽ ര​​​​​​​ണ്ടാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണ് (171 ഗോ​​​​​​​ൾ) എം​​​​​​​ബാ​​​​​​​പ്പെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.