റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ട്
റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ട്
Friday, June 17, 2022 11:39 PM IST
ആം​​​​സ്റ്റ​​​​ൽ​​​​വീ​​​​ൻ (ഹോ​​​​ള​​​​ണ്ട്): ഏ​​​​ക​​​​ദി​​​​ന​​​​ക്രി​​​​ക്ക​​​​റ്റി​​​​ലെ ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​റി​​​​ന്‍റെ ത​​​​ങ്ങ​​​​ളു​​​​ടെ ത​​​​ന്നെ റി​​​​ക്കാ​​​​ർ​​​​ഡ് തി​​​​രു​​​​ത്തി​​​​ക്കു​​​​റി​​​​ച്ച് ഇം​​​​ഗ്ല​​​​ണ്ട്. നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​ക​​​​ദി​​​​ന പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് നാ​​​​ലു വി​​​​ക്ക​​​​റ്റി​​​​ന് 498 റ​​​​ണ്‍​സാ​​​​ണ് അ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യ​​​​ത്.

ഇം​​​​ഗ്ല​​​​ണ്ട് നി​​​​ര​​​​യി​​​​ൽ മൂ​​​​ന്നു​​​​പേ​​​​രാ​​​​ണ് സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ​​​​ത്. ആദ്യ മായാണ് ഏകദിനത്തിൽ ഇംഗ്ലണ്ടിന്‍റെ മൂന്നു പേർ സെഞ്ചുറി നേടുന്നത്. 2018​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കെ​​​​തി​​​​രേ ഇം​​​​ഗ്ല​​​​ണ്ട് ത​​​​ന്നെ കു​​​​റി​​​​ച്ച 481/6ന്‍റെ റി​​​​ക്കാ​​​​ർ​​​​ഡ് സ്കോ​​​​റാ​​ണു നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​ൽ തി​​​​രു​​​​ത്തി​​​​യ​​​​ത്.

നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇം​​​​ഗ്ല​​​​ണ്ട് നി​​​​ര​​​​യി​​​​ൽ മൂ​​​​ന്നു സെ​​​​ഞ്ചു​​​​റി​​​​ക​​​​ളാ​​​​ണു പി​​​​റ​​​​ന്ന​​​​ത്. 70 പ​​​​ന്തി​​​​ൽ ഏ​​​​ഴു ഫോ​​​​റും 14 സി​​​​ക്സും സ​​​​ഹി​​​​തം 162 റ​​​​ണ്‍​സ് നേ​​​​ടി പു​​​​റ​​​​ത്താ​​​​കാ​​​​തെ​​ നി​​​​ന്ന ജോ​​​​സ് ബ​​ട്‌​​ല​​റാ​​​​ണു ടോ​​​​പ് സ്കോ​​​​റ​​​​ർ. 93 പ​​​​ന്തി​​​​ൽ 122 റ​​​​ണ്‍​സ് നേ​​​​ടി​​​​യ ഫി​​​​ൽ സോ​​​​ൾ​​​​ട്ടി​​​​ന്‍റെ ബാ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് മൂ​​​​ന്നു സി​​​​ക്സും 14 ഫോ​​​​റു​​​​മാ​​​​ണ് പി​​​​റ​​​​ന്ന​​​​ത്. 109 പ​​​​ന്തി​​​​ൽ 125 റ​​​​ണ്‍​സ് നേ​​​​ടി ഡേ​​​​വി​​​​ഡ് മ​​​​ലാ​​​​ൻ ഒ​​​​ന്പ​​​​ത് ഫോ​​​​റും മൂ​​​​ന്നു സി​​​​ക്സും പാ​​​​യി​​​​ച്ചു. അ​​​​വ​​​​സാ​​​​ന ഓ​​​​വ​​​​റു​​​​ക​​​​ളി​​​​ൽ ബ​​ട്‌​​ല​​ർ​​​​ക്കൊ​​​​പ്പം ലി​​​​യാം ലി​​​​വിം​​​​ഗ്സ്റ്റ​​​​ണ്‍ ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച് പു​​​​റ​​​​ത്താ​​​​കാ​​​​തെ 22 പ​​​​ന്തി​​​​ൽ 66 റ​​​​ണ്‍​സ് നേ​​​​ടി. ആ​​​​റു ഫോ​​​​റും അ​​​​ത്ര​​​​ത​​​​ന്നെ സി​​​​ക്സു​​​​മാ​​​​ണ് ലി​​​​വിം​​​​ഗ്സ്റ്റ​​​​ണ്‍ പാ​​​​യി​​​​ച്ച​​​​ത്. ജോ​​​​സ​​​​ണ്‍ റോ​​​​യി​​​​യും (1), ക്യാ​​​​പ്റ്റ​​​​ൻ ഒ​​​​യി​​​​ൻ മോ​​​​ർ​​​​ഗ​​​​നും (0) നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി.

പീ​​​​റ്റ​​​​ർ സീ​​​​ല​​​​ർ ര​​​​ണ്ടു വി​​​​ക്ക​​​​റ്റ് വീ​​​​ഴ്ത്തി​​​​യ​​​​പ്പോ​​​​ൾ ലോ​​​​ഗ​​​​ൻ വാ​​​​ൻ ബീ​​​​ക്, ഷെ​​​​യ്ൻ സ്നാ​​​​റ്റ​​​​ർ എ​​​​ന്നി​​​​വ​​​​ർ ഒ​​​​രോ വി​​​​ക്ക​​​​റ്റും വീ​​​​ഴ്ത്തി.

ഇം​​​​ഗ്ല​​​​ണ്ട് സ്കോ​​​​ർ​​​​ബോ​​​​ർ​​​​ഡി​​​​ൽ ഒ​​​​രു റ​​​​ണ്‍ മാ​​​​ത്ര​​​​മു​​​​ള്ള​​​​പ്പോ​​​​ൾ റോ​​​​യി​​യെ ന​​​​ഷ്ട​​​​മാ​​​​യി. പി​​​​ന്നീ​​​​ടൊ​​​​രു​​​​മി​​​​ച്ച മ​​​​ല​​​​നും സോ​​​​ൾ​​​​ട്ടും 222 റ​​​​ണ്‍​സ് കൂ​​​​ട്ടു​​​​കെ​​​​ട്ട് സ്ഥാ​​​​പി​​​​ച്ചു. ഈ ​​​​സ​​​​ഖ്യം പി​​​​രി​​​​ഞ്ഞ​​​​ശേ​​​​ഷം ബ​​ട്‌​​ല​​​​റും മ​​​​ലാ​​​​നും ചേ​​​​ർ​​​​ന്ന് മൂ​​​​ന്നാം വി​​​​ക്ക​​​​റ്റ് സ​​​​ഖ്യം 90 പ​​​​ന്തി​​​​ൽ 184 റ​​​​ണ്‍​സാ​​​​ണ് അ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യ​​​​ത്. 60 പ​​​​ന്തി​​​​ൽ 139 റ​​​​ണ്‍​സ് ബ​​ട്‌​​ല​​​​റു​​​​ടെ ബാ​​​​റ്റി​​​​ൽ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു.


47 പ​​​​ന്തി​​​​ൽ ബ‌​​ട്‌​​ല​​​​ർ സെ​​​​ഞ്ചു​​​​റി​​​​യി​​​​ലെ​​​​ത്തി. അ​​​​ഞ്ചാം വി​​​​ക്ക​​​​റ്റി​​​​ൽ ബ​​​​ട്‌​​ല​​റും ലി​​​​വിം​​​​ഗ്സ്റ്റ​​​​ണും ചേ​​​​ർ​​​​ന്ന് നെ​​​​ത​​​​ർ​​​​ല​​​​ർ​​​​ഡ്സ് ബൗ​​​​ള​​​​ർ​​​​മാ​​​​രെ ത​​​​ല​​​​ങ്ങും വി​​​​ല​​​​ങ്ങും ത​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ത​​​​ക​​​​ർ​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത ഈ ​​​​സ​​​​ഖ്യം 32 പ​​​​ന്തി​​​​ൽ 91 റ​​​​ണ്‍​സി​​​​ന്‍റെ കൂ​​​​ട്ടു​​​​കെ​​​​ട്ടാ​​​​ണു സ്ഥാ​​​​പി​​​​ച്ച​​​​ത്. 17 പ​​​​ന്തി​​​​ൽ അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി കു​​​​റി​​​​ച്ച ലി​​​​വിം​​​​ഗ്സ്റ്റ​​​​ണ്‍ വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി​​​​യു​​​​ടെ ക​​​​ണ​​​​ക്കി​​​​ൽ എ​​​​ബി ഡി​​​​വി​​​​ല്യേ​​​​ഴ്സി​​​​നു പി​​​​ന്നി​​​​ൽ ര​​​​ണ്ടാ​​​​മ​​​​താ​​​​യി. ഡി​​​​വി​​​​ല്യേ​​​​ഴ്സ് 16 പ​​​​ന്തി​​​​ലാ​​​​ണ് അ​​​​ർ​​​​ധ സെ​​​​ഞ്ചു​​​​റി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

ഇംഗ്ലണ്ട് 232 റൺസിനു മത്സരം ജയിച്ചു. നെതർലൻഡ് 49.4 ഓവ റിൽ 266 റൺസ് നേടി.

400ന് മുകളിലെ ആദ്യ പത്ത് സ്കോറുകൾ

ടീം സ്കോർ എതിരാളി

1. ഇം​​ഗ്ല​​ണ്ട് 498/4 (50 ഓ​​വ​​ർ) നെ​​ത​​ർ​​ല​​ൻ​​ഡ്സ്
2. ഇം​​ഗ്ല​​ണ്ട് 481/6 (50 ഓ​​വ​​ർ) ഓ​​സ്ട്രേ​​ലി​​യ
3. ഇംഗ്ലണ്ട് 444/3 (50 ഓ​​വ​​ർ) പാക്കിസ്ഥാൻ
4. ശ്രീ​​ല​​ങ്ക 443/9 (50 ഓ​​വ​​ർ) നെ​​ത​​ർ​​ല​​ൻ​​ഡ്സ്
5. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 439/2 (50 ഓ​​വ​​ർ) വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്
6. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 438/9 (49.5 ഓ​​വ​​ർ) ഓ​​സ്ട്രേ​​ലി​​യ
7. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 438/4 (50 ഓ​​വ​​ർ) ഇ​​ന്ത്യ
8. ഓ​​സ്ട്രേ​​ലി​​യ 434/4 (50 ഓ​​വ​​ർ) ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക
9. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 418/5 (50 ഓ​​വ​​ർ) സിം​​ബാ​​ബ്‌വേ
10. ​​ഇ​​ന്ത്യ 418/5 (50 ഓ​​വ​​ർ) വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.