മാനെ ബയേണിലേക്ക്
Sunday, June 19, 2022 12:13 AM IST
ബെർലിൻ: ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ബയേണ്‍ മ്യൂണിക്കിലേക്ക്. 33.5 ദശലക്ഷം ഡോളറിന്റെ കരാറാണു ബയേണ്‍ മാനെയ്ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്‍പതു ദശലക്ഷം യൂറോ ബോണസും ലഭിക്കും. മൂന്നു വർഷത്തേക്കാണു കരാർ.
ബാഴ്സലോണയിലേക്കു ചേക്കേറാൻ തയാറെടുക്കുന്ന പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്കു പകരക്കാരനായാണ് ബയേണ്‍ 30കാരനായ മാനെയെ സ്വന്തമാക്കുന്നത്.