ജയം; ശ്രീ​​ല​​ങ്ക​​ മുന്നിൽ
ജയം; ശ്രീ​​ല​​ങ്ക​​ മുന്നിൽ
Monday, June 20, 2022 12:55 AM IST
കൊ​​ളം​​ബോ: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്ക് ആ​​റു വി​​ക്ക​​റ്റ് ജ​​യം. അഞ്ചു മത്സരപരന്പരയിൽ ശ്രീലങ്ക 2-1ന് മുന്നിലെത്തി. പാ​​ഥും നി​​സാ​​ങ്ക (137)യു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് ശ്രീ​​ല​​ങ്ക​​യ്ക്കു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.

ഓ​​സീ​​സ് മു​​ന്നോ​​ട്ടു​​വ​​ച്ച 292 റ​​ണ്‍​സ് 48.3 ഓ​​വ​​റി​​ൽ നാ​​ലു വി​​ക്ക​​റ്റ് ന​​ഷ്ട​​മാ​​ക്കി സ്വ​​ന്ത​​മാ​​ക്കി. കു​​ശാ​​ൽ മെ​​ൻ​​ഡി​​സ് 87 റ​​ണ്‍​സു​​മാ​​യി പ​​രി​​ക്കേ​​റ്റ് പിന്മാ​​റി. 170 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടാ​​ണ് മെ​​ൻ​​ഡി​​സ്-​​നി​​സാ​​ങ്ക സ​​ഖ്യം സ്ഥാ​​പി​​ച്ച​​ത്. ടോ​​സ് നേ​​ടി ബാ​​റ്റ് ചെ​​യ്ത ഓ​​സീ​​സ് 50 ഓ​​വ​​റി​​ൽ ആ​​റു വി​​ക്ക​​റ്റി​​ന് 291 റ​​ണ്‍​സ് എ​​ടു​​ത്തു. ട്രാ​​വി​​സ് ഹെ​​ഡും (70), ആ​​രോ​​ണ്‍ ഫി​​ഞ്ചും (62), അ​​ല​​ക്സ് കാ​​റെ (49) എ​​ന്നി​​വ​​രു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് ഓ​​സീ​​സി​​നെ മി​​ക​​ച്ച സ്കോ​​റി​​ലെ​​ത്തി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.