റൊ​​​​ണാ​​​​ൾ​​​​ഡോ യു​​​​ണൈ​​​​റ്റ​​​​ഡ് വി​​​​ട്ടേക്കും
റൊ​​​​ണാ​​​​ൾ​​​​ഡോ യു​​​​ണൈ​​​​റ്റ​​​​ഡ് വി​​​​ട്ടേക്കും
Monday, June 20, 2022 12:55 AM IST
റോം: ​​​​ഇം​​​​ഗ്ലീ​​​​ഷ് പ്രീ​​​​മി​​​​യ​​​​ർ ലീ​​​​ഗ് ഫു്ട​​​​ബോ​​​​ൾ ക്ല​​​​ബ് മാ​​​​ഞ്ച​​​​സ്റ്റ​​​​ർ യു​​​​ണൈ​​​​റ്റ​​​​ഡി​​​​ന്‍റെ പോ​​​​ർ​​​​ച്ചു​​​​ഗ​​​​ൽ സൂ​​​​പ്പ​​​​ർ താ​​​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ ക്ല​​​​ബ്ബ് വി​​​​ട്ടേ​​​​ക്കു​​​​മെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. മു​​പ്പ​​ത്തി​​യേ​​ഴു​​കാ​​​​ര​​​​നാ​​​​യ താ​​​​ര​​​​ത്തി​​​​നാ​​​​യി ഏ​​​​ജ​​​​ന്‍റ് പു​​​​തി​​​​യ ക്ല​​​​ബ്ബ് തേ​​​​ടു​​​​ന്നു​​​​വെ​​​​ന്നാ​​​​ണു യൂ​​​​റോ​​​​പ്പി​​​​ൽ​​നി​​​​ന്നു വ​​​​രു​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. ഹൊ​​​​സെ മൗ​​​​റി​​​​ഞ്ഞോ​​​​യു​​​​ടെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക്ല​​​​ബ് എ​​​​എ​​​​സ് റോ​​​​മ, റൊ​​​​ണാ​​​​ൾ​​​​ഡോ​​​​യു​​​​ടെ പ​​​​ഴ​​​​യ ക്ല​​​​ബ്ബ് സ്പോ​​​​ർ​​​​ട്ടി​​​​ങ് ലി​​​​സ്ബ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണു താ​​​​ര​​​​ത്തി​​​​നാ​​​​യി നി​​​​ല​​​​വി​​​​ൽ മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. നേ​​​​ര​​​​ത്തെ താ​​​​രം യു​​​​ണൈ​​​​റ്റ​​​​ഡ് വി​​​​ടി​​​​ല്ലെ​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


പു​​​​തി​​​​യ കോ​​​​ച്ച് എ​​​​റി​​​​ക് ടെ​​​​ൻ ഹാ​​​​ഗി​​​​ന്‍റെ പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ൽ താ​​​​ൻ ഉൾപ്പെടില്ലെന്ന തോ​​​​ന്ന​​​​ലാ​​ണു ക്ല​​​​ബ് വി​​​​ടാ​​​​ൻ താ​​​​ര​​​​ത്തെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ സീ​​​​സ​​​​ണി​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡി​​​​ലെ​​​​ത്തി​​​​യ റൊ​​​​ണാ​​​​ൾ​​​​ഡോ 38 ക​​​​ളി​​​​യി​​​​ൽ 24 ഗോ​​​​ളു​​​​മാ​​​​യി ക്ല​​​​ബ്ബി​​​​ന്‍റെ ടോ​​​​പ്സ്കോ​​​​റ​​​​റാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ യു​​​​ണൈ​​​​റ്റ​​​​ഡി​​​​നെ ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​നാ​​​​യി​​​​ല്ല. കി​​​​രീ​​​​ട​​​​ങ്ങ​​​​ളൊ​​​​ന്നു​​​​മി​​​​ല്ലാ​​​​തെ​​​​യാ​​ണു ക്ല​​​​ബ്ബി​​​​നു സീ​​​​സ​​​​ണ്‍ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കേ​​​​ണ്ടി ​​വ​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.