ജോണി, ജാമി പോരാട്ടം...
ജോണി, ജാമി പോരാട്ടം...
Friday, June 24, 2022 11:47 PM IST
ലീ​​​​​ഡ്സ്: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന് എ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്നാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ക​​​​​ര​​​​​ക​​​​​യ​​​​​റു​​​​​ന്നു. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സ് 329ൽ ​​​​​അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ശേ​​​​​ഷം ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​നാ​​​​​യി ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് 55 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടു.

തു​​​​​ട​​​​​ർ​​​​​ന്ന് ക്രീ​​​​​സി​​​​​ൽ ഒ​​​​​ന്നി​​​​​ച്ച ജോ​​​​​ണി ബെ​​​​​യ​​​​​ർ​​​​​സ്റ്റോ​​​​​യും(119 പ​ന്തി​ൽ 128 നോ​ട്ടൗ​ട്ട്) അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ക്കാ​​​​​ര​​​​​ൻ ജാ​​​​​മി ഓ​​​​​വ​​​​​ർ​​​​​ട​​​​​ണും (101 പ​ന്തി​ൽ 88 നോട്ടൗട്ട്) ഏ​ക​ദി​ന സ്റ്റൈ​ലി​ൽ അ​ടി​ച്ചു ത​ക​ർ​ത്തു. 47 ഓ​​​​​വ​​​​​ർ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 261 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്തു.


ഡാ​​​​​റെ​​​​​ൽ മി​​​​​ച്ച​​​​​ലി​​​​​ന്‍റെ (109) സെ​​​​​ഞ്ചു​​​​​റി​​​​​യും ടോം ​​​​​ബ്ലെ​​​​​ൻ​​​​​ഡ​​​​​ലി​​​​​ന്‍റെ (55) അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യും ടിം ​​​​​സൗ​​​​​ത്തി​​​​​യു​​​​​ടം (33) പ്ര​​​​​തി​​​​​രോ​​​​​ധ​​​​​വു​​​​​മാ​​​​​ണ് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ 329ൽ ​​​​​എ​​​​​ത്തി​​​​​ച്ച​​​​​ത്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ജാ​​​​​ക്ക് ലീ​​​​​ച്ച് അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. സ്റ്റു​​​​​വ​​​​​ർ​​​​​ട്ട് ബ്രോ​​​​​ഡ് മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് നേ​​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.