വ​​​​​ന്പ​​​​​ന്മാരുടെ മു​​​​​ന്നേ​​​​​റ്റം
Wednesday, June 29, 2022 12:03 AM IST
ല​​​​​ണ്ട​​​​​ൻ: വിം​​​​​ബി​​​​​ൾ​​​​​ഡ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ൽ മു​​​​​ൻ​​​​​നി​​​​​ര താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ മു​​​​​ന്നേ​​​​​റ്റം. വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​രം ഇ​​​​​ഗ ഷ്യാ​​​​​ങ്ടെ​​​​​ക് ക്രോ​​​​​യേ​​​​​ഷ്യ​​​​​യു​​​​​ടെ യാ​​​​​ന ഫെ​​​​​റ്റി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു,

6-0, 6-3. ര​​​​​ണ്ടാം സീ​​​​​ഡ് എ​​​​​സ്റ്റോ​​​​​ണി​​​​​യ​​​​​യു​​​​​ടെ അ​​​​​നെ​​​​​റ്റ് കോ​​​​​ന്‍റാ​​​​​വി​​​​​റ്റ്, നാ​​​​​ലാം സീ​​​​​ഡാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ പൊ​​​​​ല ബ​​​​​ഡോ​​​​​സ, അ​​​​​ഞ്ചാം സീ​​​​​ഡാ​​​​​യ ഗ്രീ​​​​​ക്ക് താ​​​​​രം മ​​​​​റി​​​​​യ സ​​​​​ക്ക​​​​​രി, 10-ാം സീ​​​​​ഡാ​​​​​യ ബ്രി​​​​​ട്ട​​​​​ന്‍റെ എ​​​​​മ്മ റാ​​​​​ഡു​​​​​കാ​​​​​നു, 11-ാം സീ​​​​​ഡാ​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ കൊ​​​​​ക്കൊ ഗ​​​​​ഫ്, 12-ാം സീ​​​​​ഡ് ലാ​​​​​ത്വി​​​​​യ​​​​​യു​​​​​ടെ യെ​​​​​ലേ​​​​​ന ഒ​​​​​സ്ത​​​​​പെ​​​​​ങ്കൊ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഏ​​​​​ഴാം സീ​​​​​ഡ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഡാ​​​​​നി​​​​​യേ​​​​​ല കോ​​​​​ളി​​​​​ൻ​​​​​സ് ആ​​​​​ദ്യ​​​​​റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി. സീ​​​​​ഡി​​​​​ല്ലാ​​​​​ത്ത ചെ​​​​​ക് യു​​​​​വ​​​​​താ​​​​​രം മാ​​​​​രി ബൗ​​​​​സ്കോ​​​​​വ​​​​​യാ​​​​​ണ് കോ​​​​​ളി​​​​​ൻ​​​​​സി​​​​​നെ മൂ​​​​​ന്ന് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 5-7, 6-4, 6-4.


പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ അ​​​​​ഞ്ചാം സീ​​​​​ഡാ​​​​​യ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ കാ​​​​​ർ​​​​​ലോ​​​​​സ് ഗാ​​​​​ർ​​​​​ഫി​​​​​ന, ഒ​​​​​ന്പ​​​​​താം സീ​​​​​ഡ് ബ്രി​​​​​ട്ട​​​​​ന്‍റെ കാ​​​​​മ​​​​​റൂ​​​​​ണ്‍ നോ​​​​​റി, 10-ാം സീ​​​​​ഡ് ഇ​​​​​റ്റ​​​​​ലി​​​​​യു​​​​​ടെ യാ​​​​​നി​​​​​ക് സി​​​​​ന്ന​​​​​ർ, 20-ാം സീ​​​​​ഡ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ജോ​​​​​ണ്‍ ഇ​​​​​സ്ന​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു. സീ​​​​​ഡി​​​​​ല്ലാ​​​​​ത്ത ബ്രി​​​​​ട്ടീ​​​​​ഷ് താ​​​​​ര​​​​​വും മു​​​​​ൻ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റു​​​​​മാ​​​​​യ ആ​​​​​ൻ​​​​​ഡി മു​​​​​റെ​​​​​യും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ക​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ണ്ട്. ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ ഇ​​​​​സ്ന​​​​​ർ ആ​​​​​ണ് മു​​​​​റെ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.