ഷ്യാ​ങ്ടെ​ക് പു​റ​ത്ത്
ഷ്യാ​ങ്ടെ​ക് പു​റ​ത്ത്
Sunday, July 3, 2022 1:26 AM IST
ല​​​ണ്ട​​​ൻ: വിം​​​ബി​​​ൾ​​​ഡ​​​ണ്‍ ടെ​​​ന്നീ​​​സ് വ​നി​താ സിം​ഗി​ൾ​സി​ൽ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്യാ​ങ്ടെ​ക് മൂ​ന്നാം റൗ​ണ്ടി​ൽ പു​റ​ത്ത്. ഫ്രാ​ൻ​സി​ന്‍റെ അ​ലീ​സി കോ​ർ​നെ​റ്റി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യ​ണ് ഷ്യാ​ങ്ടെ​ക് പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 6-4, 6-2.

വ​​​നി​​​താ സിം​​​ഗി​​​ൾ​​​സി​​​ൽ അ​​​ഞ്ചാം സീ​​​ഡ് ഗ്രീ​​​സി​​​ന്‍റെ മ​​​രി​​​യ സ​​​ക്കാ​​​രി​​​യെ ജ​​​ർ​​​മ​​​നി​​​യു​​​ടെ ടാ​​​റ്റി​​​യാ​​​ന മ​​​രി​​​യ 6-3, 7-5ന് ​​​അ​​​ട്ടി​​​മ​​​റി​​​ച്ചു. 103-ാം റാ​​​ങ്കു​​​കാ​​​രി​​​യാ​​​യ ജ​​​ർ​​​മ​​​ൻ​​​താ​​​രം ര​​​ണ്ടു മ​​​ക്ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​ണ്. വിം​​​ബി​​​ൾ​​​ഡ​​​ണി​​​ൽ ഈ ​​​നൂ​​​റ്റാ​​​ണ്ടി​​​ൽ പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തു​​​ന്ന ര​​​ണ്ടു മ​​​ക്ക​​​ളു​​​ള്ള ആ​​​ദ്യ​​​ത്തെ അ​​​മ്മ​​​യാ​​​ണ് ഈ 34​​​കാ​​​രി. മൂ​​​ന്നാം റൗ​​​ണ്ടി​​​ൽ ജ​​​ർ​​​മ​​​നി​​​യു​​​ടെ എ​​​യ്ഞ്ച​​​ലി​​​ക് കെ​​​ർ​​​ബ​​​റെ 6-4, 7-5ന് ​​​ബെ​​​ൽ​​​ജി​​​യ​​​ത്തി​​​ന്‍റെ എ​​​ലി​​​സ് മെ​​​ർ​​​ട്ട​​​ൻ​​​സ് അട്ടിമറിച്ചു. സീ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ താ​​​രം ചെ​​​ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​ന്‍റെ 13-ാം സീ​​​ഡ് ബ​​​ർ​​​ബ​​​റ ക്രെ​​​ജി​​​കോ​​​വ​​​യെ 2-6, 6-4, 6-3ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. അ​​​മേ​​​രി​​​ക്ക​​​ൻ​​​താ​​​ര​​​ങ്ങ​​​ൾ ഏ​​​റ്റു​​​മു​​​ട്ടി​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ 11-ാം സീ​​​ഡ് കൊ​​​ക്കോ ഗാ​​​ഫി​​​നെ 20-ാം സീ​​​ഡ് അ​​​മാ​​​ൻ​​​ഡ അ​​​നി​​​സി​​​മോ​​​വ കീഴടക്കി.


പു​​​രു​​​ഷ സിം​​​ഗി​​​ൾ​​​സി​​​ൽ അ​​​ഞ്ചാം സീ​​​ഡ് സ്പെ​​​യ്നി​​​ന്‍റെ കാ​​​ർ​​​ലോ​​​സ് അ​​​ല​​​ക​​​റാ​​​സ് ഒ​​​ന്പ​​​താം സീ​​​ഡ് ബ്രി​​​ട്ട​​​ന്‍റെ കാ​​​മ​​​റൂ​​​ണ്‍ നോ​​​റി തുടങ്ങിയവർ പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.