ചെ​ന്നൈ​യിൻ ജഴ്സിക്കു മലയാളി ഡിസൈൻ
ചെ​ന്നൈ​യിൻ ജഴ്സിക്കു മലയാളി ഡിസൈൻ
Tuesday, July 26, 2022 11:45 PM IST
നി​​​ശാ​​​ന്ത് ഘോ​​​ഷ്

ക​​​ണ്ണൂ​​​ർ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ ക്ല​ബ്ബാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി 2022-23 സീ​സ​ണി​ൽ നീ​ല​യും വെ​ള്ള​യും ജ​ഴ്സി​ക​ളു​മാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്പോ​ഴു​ണ്ടാ​കു​ന്ന ആ​വേ​ശം ക​ണ്ണൂ​രി​നു​ള്ള അ​ഭി​ന​ന്ദ​നം​കൂ​ടി​യാ​ണ്. ചെ​​​ന്നൈ​​​യിൻ എ​​​ഫ്സിയുടെ ജ​​​ഴ്സി​​​ക​​​ളി​​​ൽ ര​​​ണ്ടെ​​​ണ്ണം ത​​​യാ​​​റാ​​​ക്കി​​​യ​​​ത് ക​​​ണ്ണൂ​​​രി​​​ലെ ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി.

ക​​​ണ്ണൂ​​​ർ താ​​​ഴെ​​​ചൊ​​​വ്വ​​​യ്ക്ക​​​ടു​​​ത്ത ഉ​​​രു​​​വ​​​ച്ചാ​​​ൽ ജോ​​​ൺ​​​സ് ഹൗ​​​സി​​​ലെ ഐ​​​ൻ​​​സ്റ്റീ​​​ൻ തോ​​​മ​​​സ് യേ​​​ശു​​​ദാ​​​സ്. ക​​​ണ്ണൂ​​​ർ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് സ്കൂ​​​ളി​​​ൽ​​​നി​​​ന്നു പ്ല​​​സ് ടു ​​​ബ​​​യോ​​​ള​​​ജി പ​​​ഠ​​​നം ക​​​ഴി​​​ഞ്ഞ് ബി​​​രു​​​ദ പ​​​ഠ​​​ന​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് ഐ​​​ൻ​​​സ്റ്റീ​​​നി​​​പ്പോ​​​ൾ. ചെ​​​ന്നൈ​​​യിൻ എ​​​ഫ്സി പു​​​തി​​​യ ജ​​​ഴ്സി​​​ക്കു​​​ള്ള ഡി​​​സൈ​​​ൻ ക്ഷ​​​ണി​​​ച്ച​​​ത് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഐ​​​ൻ​​​സ്റ്റീ​​​ൻ അ​​​റി​​​ഞ്ഞ​​​ത്.

കം​​​പ്യൂ​​​ട്ട​​​റി​​​ൽ ഡി​​​സൈ​​​ൻ ചെ​​​യ്ത് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത​​​പ്പോ​​​ഴും പ്ര​​​തീ​​​ക്ഷ​​​ക​​​ളൊ​​​ന്നു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ജ​​​ഴ്സി ലോ​​​ഞ്ചിം​​​ഗി​​​നു ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ട് ഇ-​​​മെ​​​യി​​​ൽ വ​​​ന്ന​​​പ്പോ​​​ൾ ശ​​​രി​​​ക്കും ഞെ​​​ട്ടി, വി​​​ശ്വ​​​സി​​​ക്കാ​​​നാ​​​യി​​​ല്ല - ഐ​​​ൻ​​​സ്റ്റീ​​​ൻ പ​​​റ​​​ഞ്ഞു. 23-ാം തീയതിയായി​​​രു​​​ന്നു ജ​​​ഴ്സി​​​ ലോ​​​ഞ്ചിം​​​ഗ്.


ഹോം, ​​​എ​​​വേ, തേ​​​ർ​​​ഡ് ഇ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള ജ​​​ഴ്സി​​​ക​​​ളു​​​ടെ എ​​​ൻ​​​ട്രി​​​ക​​​ളാ​​​യി​​​രു​​​ന്നു ക്ഷ​​​ണി​​​ച്ച​​​ത്. ഇ​​​തി​​​ൽ​​​നി​​​ന്നു​​​മാ​​​ണ് ഐ​​​ൻ​​​സ്റ്റീ​​​ന്‍റെ നീ​​​ല നി​​​റ​​​ത്തി​​​ലു​​​ള്ള ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഷ​​​ന്‍റെ ചി​​​ത്ര​​​ത്തോ​​​ടു​​​കൂ​​​ടി​​​യ ഹോം ​​​ജ​​​ഴ്സി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

എ​​​വേ​​​യ്ക്കാ​​​യി ഇ​​​തേ ഡി​​​സൈ​​​ൻ നി​​​റം മാ​​​റ്റി വെ​​​ള്ള​​​യാ​​​ക്കി ചെ​​​ന്നൈ​​​യിൻ ഒ​​​രു​​​ക്കി. തേ​​​ർ​​​ഡ് ജ​​​ഴ്സി​​​യാ​​​യ മ​​​ഞ്ഞ ഡി​​​സൈ​​​ൻ ചെ​​​യ്ത​​​ത് ചെ​​​ന്നൈ സ്വ​​​ദേ​​​ശി​​​യാ​​​യ രാം ​​​കു​​​മാ​​​റാ​​​ണ്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന യേ​​​ശു​​​ദാ​​​സ് ജോ​​​ണി​​​ന്‍റെ​​​യും ജാ​​​ൻ​​​സി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് ഐ​​​ൻ​​​സ്റ്റീ​​ൻ. അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ ഐ​​​ൻ മേ​​​രി സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.