ക്രി​​​​ക്ക​​​​റ്റ്: ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​ൽ
ക്രി​​​​ക്ക​​​​റ്റ്: ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​ൽ
Sunday, August 7, 2022 12:08 AM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് വ​​​​നി​​​​താ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ൽ ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​ൽ. സെ​​​​മി​​​​യി​​​​ൽ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ ഇം​​​​ഗ്ല​​​​ണ്ടി​​​​നെ നാ​​​​ല് റ​​​​ണ്‍​സി​​​​നു കീ​​​​ഴ​​​​ട​​​​ക്കി​​​​യാ​​​​ണ് ഇ​​​​ന്ത്യ ഫൈ​​​​ന​​​​ലി​​​​ൽ പ്ര​​​​വേ​​​​ശി​​​​ച്ച​​​​തും മെ​​​​ഡ​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ച​​​​തും.

സ്കോ​​​​ർ: ഇ​​​​ന്ത്യ 20 ഓ​​​​വ​​​​റി​​​​ൽ 164/5. ഇം​​​​ഗ്ല​​​​ണ്ട് 20 ഓ​​​​വ​​​​റി​​​​ൽ 160/6.

ടോ​​​​സ് നേ​​​​ടി​​​​യ ഇ​​​​ന്ത്യ ബാ​​​​റ്റിം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ്മൃ​​​​തി മ​​​​ന്ദാ​​​​ന​​​​യു​​​​ടെ​​​​യും (32 പ​​​​ന്തി​​​​ൽ 61), ജെ​​​​മീ​​​​മ റോ​​​​ഡ്രി​​​​ഗ​​​​സി​​​​ന്‍റെ​​​​യും (31 പ​​​​ന്തി​​​​ൽ 44 നോ​​​​ട്ടൗ​​​​ട്ട്) ഇ​​​​ന്നിം​​​​ഗ്സു​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു ക​​​​രു​​​​ത്താ​​​​യ​​​​ത്.


ക്യാ​​​​പ്റ്റ​​​​ൻ ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​ർ, ദീ​​​​പ്തി ശ​​​​ർ​​​​മ എ​​​​ന്നി​​​​വ​​​​ർ 20 റ​​​​ണ്‍​സ് വീ​​​​തം സ്വ​​​​ന്ത​​​​മാ​​​​ക്കി. മ​​​​റു​​​​പ​​​​ടി​​​​ക്കി​​​​റ​​​​ങ്ങി​​​​യ ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ ടോ​​​​പ് സ്കോ​​​​റ​​​​ർ ക്യാ​​​​പ്റ്റ​​​​ൻ നാ​​​​റ്റ് സീ​​​​വെ​​​​ർ (41) ആ​​​​യി​​​​രു​​​​ന്നു. ഡാ​​​​നി വ്യാ​​​​ട്ട് (35), എ​​​​മി ജോ​​​​ണ്‍​സ് (31) എ​​​​ന്നി​​​​വ​​​​രും ഭേ​​​​ദ​​​​പ്പെ​​​​ട്ട ബാ​​​​റ്റിം​​​​ഗ് കാ​​​​ഴ്ച​​​​വ​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം ഇ​​​​ന്ന് രാ​​​​ത്രി 9.30നാ​​​​ണ് ഫൈ​​​​ന​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.