ചെസ് ഒളിമ്പ്യാഡ്: വനിതകളിൽ ഇന്ത്യ എ ടീമിന് ആദ്യ തോൽവി
Monday, August 8, 2022 12:40 AM IST
സോ​ബി​ച്ച​ൻ ത​റ​പ്പേ​ൽ
ചെ​ന്നൈ: ചെ​സ് ഒ​ളി​മ്പ്യാ​ഡി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ എ ​ടീം ആ​ദ്യ​മാ​യി തോ​റ്റു. പോ​ള​ണ്ടി​നോ​ട് 2.5-1.5നാ​ണ് ഇ​ന്ത്യ​ൻ തോ​ൽ​വി. ഇ​ന്ത്യ​ൻ ​ബി ടീം ​അ​ബ​ർ​ബൈ​ജാ​നു​മാ​യി പോ​യി​ന്‍റ് പ​ങ്കി​ട്ട് ര​ണ്ടാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. വി​ജ​യ​പാ​ത​യി​ലാ​യി​രു​ന്ന ഡി. ​ഗു​കേ​ഷ് ആ​ദ്യ​മാ​യി സ​മ​നി​ല വ​ഴ​ങ്ങി.

നി​ഹാ​ൽ സ​രി​നും റൗ​ഫ് മെ​മെ​ദോ​വു​മാ​യി പോ​യി​ന്‍റ് പ​ങ്കി​ട്ട​പ്പോ​ൾ റൗ​നാ​ക് സ​ദ്വാ​നി നി​ജ അ​ബ​സോ​വി​നോ​ടു തോ​റ്റു. പ്ര​ജ്ഞാ​ന​ന്ദ വാ​സി​പ് ദു​രാ​ബെ​യ്‌​ലി​ക്കെ​തി​രേ നി​ർ​ണാ​യ​ക​വി​ജ​യം നേ​ടി. കാ​ൾ​സ​ൺ ഉ​ൾ​പ്പെ​ട്ട ഒ​ന്നാം ബോ​ർ​ഡി​ൽ വ്യ​ക്തി​ഗ​ത മെ​ഡ​ലി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ഗു​കേ​ഷാ​ണ് മു​ൻ​പ​ന്തി​യി​ൽ നി​ൽക്കു​ന്ന​ത്. ഇ​ന്ത്യ എ ​ടീം ബ്ര​സീ​ലി​നെ 3-1ന് ​തോ​ൽ​പ്പി​ച്ച് മെ​ഡ​ലി​നാ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.