സ്വ​ർ​ണ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ
സ്വ​ർ​ണ പ്ര​തീ​ക്ഷ​യു​മാ​യി ഇ​ന്ത്യ
Tuesday, August 9, 2022 12:39 AM IST
സോ​​​​ബി​​​​ച്ച​​​​ൻ ത​​​​റ​​​​പ്പേ​​​​ൽ

ചെ​​​​ന്നൈ: ചെ​​​​സ് ഒ​​​​ളി​​​​ന്പ്യാ​​​​ഡി​​​​ന്‍റെ പെ​​​​ന​​​​ൾ​​​​ട്ടി​​​​മേ​​​​റ്റ് റൗ​​​​ണ്ടി​​​​ൽ ഓ​​​​പ്പ​​​​ണ്‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ബി. ​​​​ടീ​​​​മി​​​​നെ ഉ​​​​സ്ബ​​​​കി​​​​സ്ഥാ​​​​ൻ സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ ത​​​​ള​​​​ച്ച​​​​ത് ഇ​​​​ന്ത്യ​​​​യു​​​​ടെ സ്വ​​​​ർ​​​​ണ പ്ര​​​​തീ​​​​ക്ഷ​​​​യ്ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യി.​​ ഉ​​​​സ്ബ​​​​കി​​​​സ്ഥാ​​​​നും അ​​​​ർ​​​​മേ​​​​നി​​​​യ​​​​യും 17 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി മു​​​​ന്നി​​​​ൽ നി​​​​ല്ക്കു​​​​ന്നു. ഇ​​​​ന്ത്യ എ, ​​​​ബി ടീ​​​​മു​​​​ക​​​​ൾ 16 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി തൊ​​​​ട്ടു​​​​പി​​​​ന്നി​​​​ലു​​​​ണ്ട്.

ബി ​​​​ടീം ഉ​​​​സ്ബ​​​​കി​​​​സ്ഥാ​​​​നു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ നി​​​​ഹാ​​​​ൽ സ​​​​രി​​​​ൻ നോ​​​​ട്രി​​​​ബെ​​​​ക് യാ​​​​കു​​​​ബു​​​​മാ​​​​യും ബി. ​​​​അ​​​​ധി​​​​പ​​​​ൻ യാ​​​​കോം​​​​ഗി​​​​റു​​​​മാ​​​​യും സ​​​​മ​​​​നി​​​​ല നേ​​​​ടി, പ്ര​​​​ഗ്നാ​​​​ന​​​​ന്ദ യാ​​​​വോ​​​​കി​​​​ർ​​​​സി​​​​ന്ദ​​​​മോ​​​​വി​​​​നു​​​​മേ​​​​ൽ വി​​​​ജ​​​​യം​​​​നേ​​​​ടി ഇ​​​​ന്ത്യ​​​​ക്കു ലീ​​​​ഡ് നൽകി. ടീം ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ന് ഗു​​​​കേ​​​​ഷ് ഒ​​​​രു സ​​​​മ​​​​നി​​​​ല മാ​​​​ത്രം നേ​​​​ടി​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നി​​​​രി​​​​ക്കെ സ​​​​മ​​​​യ​​​​പ്ര​​​​ശ്നം നേ​​​​രി​​​​ട്ട​​​​തി​​​​നാ​​​​ൽ അ​​​​ബ്ദു​​​​സ​​​​ത്ത​​​​റോ​​​​വി​​​​നോ​​​​ട് തോ​​​​ൽ​​​​വി വഴങ്ങി. ഗുകേഷിന്‍റെ ആ​​​​ദ്യ​​​​തോ​​​​ൽ​​​​വി​​​​.


ഇ​​​​ന്ത്യ എ ​​​​ടീം 16 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ബി ​​​​ടീ​​​​മി​​​​നൊ​​​​പ്പം മെ​​​​ഡ​​​​ൽ പ്ര​​​​തീ​​​​ക്ഷ​​​​യി​​​​ലാ​​​​ണ്. സി ​​​​ടീ​​​​മും സ്ലോ​​​​വാ​​​​ക്യ​​​​യു​​​​മാ​​​​യു​​​​ള്ള മ​​​​ത്സ​​​​രം സ​​​​മ​​​​നി​​​​ല​​​​യി​​​​ലാ​​​​ണ് ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

അ​​​​വ​​​​സാ​​​​ന​​​​ റൗ​​​​ണ്ടു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഉ​​​​സ്ബ​​​​കി​​​​സ്ഥാ​​​​നും അ​​​​ർ​​​​മേ​​​​നി​​​​യ​​​​യും തോ​​​​ൽ​​​​ക്കു​​​​ക​​​​യും എ, ​​​​ബി, ടീ​​​​മു​​​​ക​​​​ളി​​​​ലാ​​​​രെ​​​​ങ്കി​​​​ലും വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ ഇ​​​​ന്ത്യ​​​​ക്ക് സ്വ​​​​ർ​​​​ണം നേ​​​​ടാം. വ​​​​നി​​​​താ​​​​വി​​​​ഭാ​​​​ഗം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ മു​​​​ന്നു ടീ​​​​മു​​​​ക​​​​ളും പ​​​​ത്താം റൗ​​​​ണ്ടു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ വി​​​​ജ​​​​യം​​​​ക​​​​ണ്ടു. സ്വ​​​​ർ​​​​ണ പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ​​​​യാ​​​​ണ് എ ​​​​ടീം ഇ​​​​ന്ന് അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.