ഹോ​​​​ക്കിയിലും ക്രി​​​​ക്ക​​​​റ്റിലും വെ​​​​ള്ളി​​​​ത്തി​​​​ള​​​​ക്കം
ഹോ​​​​ക്കിയിലും ക്രി​​​​ക്ക​​​​റ്റിലും വെ​​​​ള്ളി​​​​ത്തി​​​​ള​​​​ക്കം
Tuesday, August 9, 2022 12:39 AM IST
ബെ​​​​ർ​​​​മിം​​​​ഗ്ഹാം: ബെ​​​​ർ​​​​മിം​​​​ഗ്ഹാം കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ പു​​​​രു​​​​ഷ ഹോ​​​​ക്കി​​​​യി​​​​ലും വ​​​​നി​​​​താ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ലും ഇ​​​​ന്ത്യ​​​​ക്ക് വെ​​​​ള്ളി. വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് ഫൈ​​​​ന​​​​ലി​​​​ലും പു​​​​രു​​​​ഷ ഹോ​​​​ക്കി ഫൈ​​​​ന​​​​ലി​​​​ലും ഇ​​​​ന്ത്യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യോ​​​​ടാ​​​​ണ് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്.

പു​​​​രു​​​​ഷ ഹോ​​​​ക്കി​​​​യി​​​​ൽ 0-7ന് ​​​​ആ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​യു​​​​ടെ തോ​​​​ൽ​​​​വി. എ​​​​ഫ്രേം​​​​സ് (14’, 42’), ആ​​​​ൻ​​​​ഡേ​​​​ഴ്സ​​​​ണ്‍ (22’, 27’) എ​​​​ന്നി​​​​വ​​​​ർ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കാ​​​​യി ഇ​​​​ര​​​​ട്ട ഗോ​​​​ൾ നേ​​​​ടി. ഗ​​​​വേ​​​​ഴ്സ് (9’), വി​​​​ക്ഹാം (26’), ഒ​​​​ഗ്ലി​​​​വ് (46’) എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ഓ​​​​സീ​​​​സി​​​​ന്‍റെ മ​​​​റ്റ് ഗോ​​​​ൾ നേ​​​​ട്ട​​​​ക്കാ​​​​ർ.


ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ഞ്ചോ​​​​ടി​​​​ഞ്ച് പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ഒ​​​​ന്പ​​​​ത് റ​​​​ണ്‍​സി​​​​നാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്. ടോ​​​​സ് നേ​​​​ടി ബാ​​​​റ്റിം​​​​ഗി​​​​ന് ഇ​​​​റ​​​​ങ്ങി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ 20 ഓ​​​​വ​​​​റി​​​​ൽ എ​​​​ട്ട് വി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​ത്തി​​​​ൽ 161 റ​​​​ണ്‍​സ് നേ​​​​ടി. ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി 19.3 ഓ​​​​വ​​​​റി​​​​ൽ 152ൽ ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.