ഫി​​​​​ഫ അ​​​​​ണ്ട​​​​​ർ 17 വനിതാ ലോ​​​​​ക​​​​​ക​​​​​പ്പ് : ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​മോ?
ഫി​​​​​ഫ അ​​​​​ണ്ട​​​​​ർ 17 വനിതാ ലോ​​​​​ക​​​​​ക​​​​​പ്പ് : ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​മോ?
Thursday, August 11, 2022 12:12 AM IST
ഫി​​​​​ഫ അ​​​​​ണ്ട​​​​​ർ 17 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കാ​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സു​​​​​വ​​​​​ർ​​​​​ണാ​​​​​വ​​​​​സ​​​​​രം ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​മോ...? ഒ​​​​​ക്ടോ​​​​​ബ​​​​​ർ 11 മു​​​​​ത​​​​​ൽ 30 വ​​​​​രെ മൂ​​​​​ന്നു വേ​​​​​ദി​​​​​ക​​​​​ളി​​​​​ലാ​​​​​യി 2022 ഫി​​​​​ഫ അ​​​​​ണ്ട​​​​​ർ 17 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ഓ​​​​​ൾ ഇ​​​​​ന്ത്യ ഫു​​​​​ട്ബോ​​​​​ൾ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍റെ (എ​​​​​ഐ​​​​​എ​​​​​ഫ്എ​​​​​ഫ്) നി​​​​​യ​​​​​മാ​​​​​നു​​സൃ​​​​​ത​​​​​മാ​​​​​യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നീ​​​​​ണ്ടു​​പോ​​​​​കു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണു ലോ​​​​​ക​​​​​ക​​​​​പ്പ് വേ​​​​​ദി ന​​​​​ഷ്ട​​​​​പ്പെ​​​​​ടും എ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​യു​​​​​യ​​​​​രാ​​​​​ൻ കാ​​​​​ര​​​​​ണം.

മേ​​​​​യ് 18 മു​​​​​ത​​​​​ൽ എ​​​​​ഐ​​​​​എ​​​​​ഫ്എ​​​​​ഫ് സു​​​​​പ്രീം​​കോ​​​​​ട​​​​​തി നി​​​​​യോ​​​​​ഗി​​​​​ച്ച മൂ​​ന്നം​​​​​ഗ ക​​​​​മ്മി​​​​​റ്റി ഓ​​​​​ഫ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റേ​​​​​ഴ്സ് (സി​​​​​ഒ​​​​​എ) ആ​​​​​ണ് നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തെ ഫു​​​​​ട്ബോ​​​​​ൾ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ പു​​​​​റ​​​​​ത്തു​​നി​​​​​ന്നു​​​​​ള്ള ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ഉ​​​​​ണ്ടാ​​​​​ക​​​​​രു​​​​​തെ​​​​​ന്ന​​​​​തു ഫി​​​​​ഫ​​​​​യു​​​​​ടെ നി​​​​​ബ​​​​​ന്ധ​​​​​ന​​​​​ക​​​​​ളി​​​​​ലൊ​​ന്നാ​​​​​ണ്. ഈ ​​​​​നി​​​​​ബ​​​​​ന്ധ​​​​​ന ഖ​​​​​ണ്ഡി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. അ​​​​​തി​​​​​നാ​​​​​ൽ ഫി​​​​​ഫ​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അം​​​​​ഗ​​​​​ത്വം റ​​​​​ദ്ദാ​​​​​ക്കി​​​​​യാ​​​​​ൽ അ​​​​​ദ്ഭു​​​​​ത​​​​​മി​​​​​ല്ല. പു​​​​​തി​​​​​യ ഭ​​​​​ര​​​​​ണ​​​​​സ​​​​​മി​​​​​തി ഓ​​​​​ഗ​​​​​സ്റ്റ് 31ന് ​​​​​മു​​​​​ന്പ് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​ര​​​​​ണം എ​​​​​ന്നാ​​​​​ണു ഫി​​​​​ഫ​​​​​ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

എ​​​​​ഐ​​​​​എ​​​​​ഫ്എ​​​​​ഫ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​ത്തി​​​​​നു സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടി​​​​​രു​​​​​ന്നു. പ്ര​​​​​ശ്ന​​പ​​​​​രി​​​​​ഹാ​​​​​ര​​​​​ത്തി​​​​​നാ​​​​​യി സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി ന​​​​​ട​​​​​ത്തി​​​​​യ ഹി​​​​​യ​​​​​റിം​​​​​ഗും ഫ​​​​​ലം ക​​​​​ണ്ടി​​​​​ല്ല. ഇ​​​​​തോ​​​​​ടെ മു​​​​​ൻ​​​​​ധാ​​​​​ര​​​​​ണ​​​​​യി​​​​​ൽ വീ​​​​​ഴ്ച സം​​​​​ഭ​​​​​വി​​​​​ച്ചെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​ട്ടി ഫി​​​​​ഫ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ഫ​​​​​ത്‌​​​​മ സ​​​​​മൗ​​​​​ര​​​​​യും എ​​​​​എ​​​​​ഫ്സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ദ​​​​​തു​​​​​ക് സെ​​​​​രി വി​​​​​ൻ​​​​​ഡ്സ​​​​​ർ ജോ​​​​​ണും സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി എ​​​​​ഐ​​​​​എ​​​​​ഫ്എ​​​​​ഫ് ആ​​​​​ക്ടിം​​​​​ഗ് ജെ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സു​​​​​നാ​​​​​ൻ​​​​​ഡൊ ധ​​​​​റി​​​​​നു ക​​​​​ത്ത് അ​​​​​യ​​​​​ച്ചി​​​​​രു​​​​​ന്നു. കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ഈ ​​​​​രീ​​​​​തി​​​​​യി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ൽ വ​​​​​നി​​​​​താ അ​​​​​ണ്ട​​​​​ർ 17 ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ വേ​​​​​ദി ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​നി​​​​​ന്നു മാ​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നു ഫി​​​​​ഫ​​​​​യും എ​​​​​എ​​​​​ഫ്സി​​​​​യും താ​​​​​ക്കീ​​​​​ത് ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.


ഇ​​​​​തി​​​​​നി​​​​​ടെ, എ​​​​​ഐ​​​​​എ​​​​​ഫ്എ​​​​​ഫ് മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പ്ര​​​​​ഫു​​​​​ൽ പ​​​​​ട്ടേ​​​​​ൽ സം​​​​​സ്ഥാ​​​​​ന നേ​​​​​തൃ​​​​​ത്വ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി. സു​​​​​പ്രീം​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ റി​​​​​വ്യൂ പെ​​​​​റ്റീ​​​​​ഷ​​​​​ൻ ന​​​​​ൽ​​​​​കാ​​​​​ൻ പ്ര​​​​​ഫുൽ പ​​​​​ട്ടേ​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ആ​​​​​തി​​​​​ഥേ​​​​​യ​​​​​ർ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ണ്ട​​​​​ർ 17 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു​​​​​ണ്ട്. ഗ്രൂ​​​​​പ്പ് എ ​​​​​യി​​​​​ൽ ബ്ര​​​​​സീ​​​​​ൽ, അ​​​​​മേ​​​​​രി​​​​​ക്ക, മൊ​​​​​റോ​​​​​ക്കോ എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കൊ​​​​​പ്പ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. ഒ​​​​​ക്ടോ​​​​​ബ​​​​​ർ 11ന് ​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രേ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം. 2017ൽ ​​​​​അ​​​​​ണ്ട​​​​​ർ 17 ഫി​​​​​ഫ പു​​​​​രു​​​​​ഷ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നും ഇ​​​​​ന്ത്യ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.