മു​​ഹ​​മ്മ​​ദ​​ൻ മി​​ന്നി​​ച്ചു
മു​​ഹ​​മ്മ​​ദ​​ൻ മി​​ന്നി​​ച്ചു
Wednesday, August 17, 2022 12:50 AM IST
കോ​​​​​​ൽ​​​​​​ക്ക​​​​​​ത്ത: 2022-23 സീ​​​​​​സ​​​​​​ണ്‍ ഇ​​​​​​ന്ത്യ​​​​​​ൻ ക്ല​​​​​​ബ് ഫു​​​​​​ട്ബോ​​​​​​ളി​​​​​​നു കി​​​​​​ക്കോ​​​​​​ഫ്. സീ​​​​​​സ​​​​​​ണി​​​​​​ന്‍റെ ആ​​​​​​ദ്യപോ​​​​​​രാ​​​​​​ട്ട​​​​​​മാ​​​​​​യ ഡ്യൂ​​​​​​റ​​​​​​ന്‍റ് ക​​​​​​പ്പ് തു​​​​​​ട​​​​​​ങ്ങി.

ഉ​​​​​​ദ്ഘാ​​​​​​ട​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ലെ ചാ​​​​​​ന്പ്യ​​​​​​നാ​​​​​​യ എ​​​​​​ഫ്സി ഗോ​​​​​​വ​​​​​​യെ മു​​​​​​ഹ​​​​​​മ്മ​​​​​​ദ​​​​​​ൻ​​​​​​സ് ത​​​​​​ക​​​​​​ർ​​​​​​ത്തു. ക​​​​​​ഴി​​​​​​ഞ്ഞ ഫൈ​​​​​​ന​​​​​​ലി​​​​​​ൽ ഗോ​​​​​​വ​​​​​​യോ​​​​​​ട് പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​ന്‍റെ ക​​​​​​ണ​​​​​​ക്ക് തീ​​​​​​ർ​​​​​​ത്ത് 3-1ന് ​​​​​​ആ​​​​​​യി​​​​​​രു​​​​​​ന്നു മു​​​​​​ഹ​​​​​​മ്മ​​​​​​ദ​​​​​​ൻ​​​​​​സി​​​​​​ന്‍റെ ജ​​​​​​യം.

ഒ​​​​​​രു ഗോ​​​​​​ളി​​​​​​നു പി​​​​​​ന്നി​​​​​​ൽ നി​​​​​​ന്ന​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മു​​​​​​ഹ​​​​​​മ്മ​​​​​​ദ​​​​​​ൻ​​​​​​സി​​​​​​ന്‍റെ തി​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​ര​​​​​​വ് ജ​​​​​​യം. 34-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ നെ​​​​​​മി​​​​​​ലി​​​​​​ലൂ​​​​​​ടെ ഗോ​​​​​​വ ലീ​​​​​​ഡ് നേ​​​​​​ടി. ഒ​​​​​​രു ഗോ​​​​​​ളി​​​​​​ന്‍റെ ക​​​​​​ട​​​​​​വു​​​​​​മാ​​​​​​യി ര​​​​​​ണ്ടാം പ​​​​​​കു​​​​​​തി​​​​​​ക്ക് ഇ​​​​​​റ​​​​​​ങ്ങി​​​​​​യ മു​​​​​​ഹ​​​​​​മ്മ​​​​​​ദ​​​​​​ൻ​​​​​​സി​​​​​​നാ​​​​​​യി പ്രി​​​​​​തം 49-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ ഗോ​​​​​​ൾ മ​​​​​​ട​​​​​​ക്കി. ഫ​​​​​​സ്‌​​​​​ലു (84’), ​മാ​​​​​​ർ​​​​​​ക​​​​​​സ് (90+3’) എ​​​​​​ന്നി​​​​​​വ​​​​​​രും മു​​​​​​ഹ​​​​​​മ്മ​​​​​​ദ​​​​​​ൻ​​​​​​സി​​​​​​നാ​​​​​​യി ഗോ​​​​​​ൾ​​​​​​വ​​​​​​ല കു​​​​​​ലു​​​​​​ക്കി​​​​​​യ​​​​​​തോ​​​​​​ടെ ഗോ​​​​​​വ​​​​​​യു​​​​​​ടെ പ​​​​​​ത​​​​​​നം പൂ​​​​​​ർ​​​​​​ണം.


2022 ഡ്യൂ​​​​​​റ​​​​​​ന്‍റ് ക​​​​​​പ്പി​​​​​​ൽ 11 ഐ​​​​​​എ​​​​​​സ്എ​​​​​​ൽ ടീ​​​​​​മു​​​​​​ക​​​​​​ളും ആ​​​​​​റ് ഐ ​​​​​​ലീ​​​​​​ഗ് ക്ല​​​​​​ബ്ബു​​​​​​ക​​​​​​ളും നാ​​​​​​ല് സൈ​​​​​​നി​​​​​​ക സം​​​​​​ഘ​​​​​​ങ്ങ​​​​​​ളും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ആ​​​​​​കെ 20 ടീ​​​​​​മു​​​​​​ക​​​​​​ളാ​​​​​​ണു​​​​​​ള്ള​​​​​​ത്. ഏ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും പ​​​​​​ഴ​​​​​​ക്ക​​​​​​മു​​​​​​ള്ള ഫു​​​​​​ട്ബോ​​​​​​ൾ ടൂ​​​​​​ർ​​​​​​ണ​​​​​​മെ​​​​​​ന്‍റാ​​​​​​ണ് ഡ്യൂ​​​​​​റ​​​​​​ന്‍റ് ക​​​​​​പ്പ്. 131-ാം എ​​​​​​ഡി​​​​​​ഷ​​​​​​ൻ ഡ്യൂ​​​​​​റ​​​​​​ന്‍റ് ക​​​​​​പ്പ് പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​നാ​​​​​​ണ് കി​​​​​​ക്കോ​​​​​​ഫ് ന​​​​​​ട​​​​​​ന്നി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.