ബുംറയുടെ പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​ൻ സി​​​​​റാ​​​​​ജ്
ബുംറയുടെ പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​ൻ സി​​​​​റാ​​​​​ജ്
Saturday, October 1, 2022 12:17 AM IST
മും​​​​​ബൈ: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ അ​​​​​വ​​​​​സാ​​​​​ന ര​​​​​ണ്ട് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ പേ​​​​​സ​​​​​ർ മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജ് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ. പു​​​​​റം​​​​​വേ​​​​​ദ​​​​​ന​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പു​​​​​റ​​​​​ത്താ​​​​​യ ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ​​​​​യ്ക്ക് പ​​​​​ക​​​​​ര​​​​​മാ​​​​​യാ​​​​​ണ് സി​​​​​റാ​​​​​ജ് എ​​​​​ത്തി​​​​​യ​​​​​ത്. സി​​​​​റാ​​​​​ജ് ഇ​​​​​ന്ന​​​​​ലെ ടീ​​​​​മി​​​​​നൊ​​​​​പ്പം ചേ​​​​​ർ​​​​​ന്നു.


നാ​​​​​ളെ ന​​​​​ട​​​​​ക്കു​​​​​ന്ന ര​​​​​ണ്ടാം ട്വ​​​​​ന്‍റി-20​​​​​ക്കാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​ഗോ​​​​​ഹ​​​​​ട്ടി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് ന​​​​​ട​​​​​ന്ന ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ എ​​​​​ട്ട് വി​​​​​ക്ക​​​​​റ്റി​​​​​നു ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ മൂ​​​​​ന്നാം മ​​​​​ത്സ​​​​​രം ഒ​​​​​ക്ടോ​​​​​ബ​​​​​ർ നാ​​​​​ലി​​​​​ന് ഇ​​​​​ൻ​​​​​ഡോ​​​​​റി​​​​​ലാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.