അത്‌ലറ്റിക്സ്: റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​ഴ
Saturday, October 1, 2022 11:59 PM IST
ദേ​​​​​ശീ​​​​​യ ഗെ​​​​​യിം​​​​​സ് അ​​​​​ത്‌ല​​​​​റ്റി​​​​​ക്സി​​​​​ൽ ര​​​​​ണ്ടാം​​​​​ദി​​​​​ന​​​​​വും റി​​​​​ക്കാ​​​​​ർ​​​​​ഡ് മ​​​​​ഴ. ഒ​​​​​രു ദേ​​​​​ശീ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡ് അ​​​​​ട​​​​​ക്കം ആ​​​​​കെ ഏ​​​​​ഴ് റി​​​​​ക്കാ​​​​​ർ​​​​​ഡ് ര​​​​​ണ്ടാ​​​​​ദി​​​​​നം പി​​​​​റ​​​​​ന്നു. പു​​​​​രു​​​​​ഷ - വ​​​​​നി​​​​​താ 100 മീ​​​​​റ്റ​​​​​ർ, പു​​​​​രു​​​​​ഷ - വ​​​​​നി​​​​​താ 400 മീ​​​​​റ്റ​​​​​ർ, പു​​​​​രു​​​​​ഷ ലോം​​​​​ഗ്ജം​​​​​പ്, പു​​​​​രു​​​​​ഷ ഷോ​​​​​ട്ട്പു​​​​​ട്ട് എ​​​​​ന്നീ ഇ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് മീ​​​​​റ്റ് റി​​​​​ക്കാ​​​​​ർ​​​​​ഡ് പി​​​​​റ​​​​​ന്ന​​​​​ത്.

വ​​​​​നി​​​​​താ പോ​​​​​ൾ​​​​​വോ​​​​​ൾ​​​​​ട്ടി​​​​​ൽ ത​​​​​മി​​​​​ഴ്നാ​​​​​ടി​​​​​ന്‍റെ റോ​​​​​സി മീ​​​​​ന പോ​​​​​ൾ​​​​​രാ​​​​​ജു ദേ​​​​​ശീ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡോടെ സ്വ​​​​​ർ​​​​​ണം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 4.20 മീ​​​​​റ്റ​​​​​റാ​​​​​ണ് റോ​​​​​സി ക്ലി​​​​​യ​​​​​ർ ചെ​​​​​യ്ത​​​​​ത്. 2014ൽ ​​​​​വി.​​​​​എ​​​​​സ്. സു​​​​​രേ​​​​​ഖ കു​​​​​റി​​​​​ച്ച 4.15 മീ​​​​​റ്റ​​​​​ർ എ​​​​​ന്ന ദേ​​​​​ശീ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​തോ​​​​​ടെ പ​​​​​ഴ​​​​​ങ്ക​​​​​ഥ​​​​​യാ​​​​​യി. 2015ൽ ​​​​​തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് സു​​​​​രേ​​​​​ഖ കു​​​​​റി​​​​​ച്ച 4.00 മീ​​​​​റ്റ​​​​​റാ​​​​​യി​​​​​രു​​​​​ന്നു മീ​​​​​റ്റ് റി​​​​​ക്കാ​​​​​ർ​​​​​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.