ഹാരി കെ​യ്ൻ ക​ളി​ക്കും
ഹാരി കെ​യ്ൻ ക​ളി​ക്കും
Friday, November 25, 2022 12:37 AM IST
ദോ​​ഹ: ഇ​​ന്ന് അ​​മേ​​രി​​ക്ക​​യ്ക്കെ​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ് നാ​​യ​​ക​​ൻ ഹാ​​രി കെ​​യ്ൻ ഇ​​റ​​ങ്ങു​​മെ​​ന്ന് പ​​രി​​ശീ​​​​ലക​​ൻ ഗാ​​രെ​​ത് സൗ​​ത്ത് ഗേ​​റ്റ്. ഗ്രൂ​​പ്പ് ബി​​യി​​ൽ ഇ​​റാ​​ന് എ​​തി​​രാ​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​ടെ ഹാ​​രി കെ​​യ്നി​​ന് പ​​രി​​ക്കേ​​റ്റി​​രു​​ന്നു.

മ​​ത്സ​​ര​​ത്തി​​നി​​ടെ ക​​ണ​​ങ്കാ​​ലി​​ന് പ​​രി​​ക്കേ​​റ്റ താ​​ര​​ത്തെ പ​​രി​​ശീ​​ല​​ക​​ൻ പി​​ൻ​​വ​​ലി​​ച്ചു. പ​​രി​​ക്കേ​​റ്റ​​തി​​നാ​​ൽ ഇ​​ന്ന് അ​​മേ​​രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ കെ​​യ്ൻ ക​​ളി​​ച്ചേ​​ക്കി​​ല്ലെ​​ന്ന അ​​ഭ്യൂ​​ഹ​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ആ​​ശ​​ങ്ക വേ​​ണ്ടെ​​ന്നും ക്യാ​​പ്റ്റ​​ൻ ക​​ള​​ത്തി​​ലി​​റ​​ങ്ങു​​മെ​​ന്നും സൗ​​ത്ത് ഗേ​​റ്റ് അ​​റി​​യി​​ച്ചു.


ഹാ​​രി കെ​​യ്നി​​ന് നി​​ല​​വി​​ൽ പ്ര​​ശ്ന​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. ടീം ​​ഗ്രൂ​​പ്പി​​ൽ നി​​ന്ന് മാ​​റി​​യാ​​ണ് പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന​​ത്. പ​​രി​​ക്കു​​ണ്ടോ​​യെ​​ന്ന് ക​​ണ്ടെ​​ത്താ​​ൻ ബു​​ധ​​നാ​​ഴ്ച സ്കാ​​നിം​​ഗും ന​​ട​​ത്തി - സൗ​​ത്ത് ഗേ​​റ്റ് പ​​റ​​ഞ്ഞു.

ഇം​​ഗ്ല​​ണ്ടി​​നാ​​യി 51 ഗോ​​ളു​​ക​​ൾ കെ​​യ്ൻ ഇ​​തു​​വ​​രെ നേ​​ടി​​യി​​ട്ടു​​ണ്ട്. രാ​​ജ്യ​​ത്തി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ൾ എ​​ന്ന മു​​ൻ താ​​രം വെ​​യ്ൻ റൂ​​ണി​​യു​​ടെ (53) റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ക്കാ​​ൻ മൂ​​ന്ന് ഗോ​​ൾ കൂ​​ടി കെ​​യ്നു മ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.