മെസി മുത്താണ്
മെസി മുത്താണ്
Thursday, December 1, 2022 2:13 AM IST
ദോ​​​ഹ: ജേ​​​ഴ്സി നി​​​ല​​​ത്തി​​​ട്ട് ച​​​വി​​​ട്ടി​​​യെ​​​ന്ന വി​​​വാ​​​ദ​​​ത്തി​​​ൽ ല​​​യ​​​ണ​​​ൽ മെ​​​സി​​​ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി മെ​​​ക്സി​​​ക്ക​​​ൻ ക്യാ​​​പ്റ്റ​​​ൻ ആ​​​ന്ദ്രെ ഗ്വ​​​ർ​​​ദാ​​​ദോ. ആ ​​​ജേ​​​ഴ്സി ത​​​ന്‍റേ​​താ​​​ണെ​​​ന്നും മെ​​​സി​​​യു​​​മാ​​​യി കൈ​​​മാ​​​റ്റം ചെ​​​യ്ത​​​താ​​​ണെ​​​ന്നും ഗ്വ​​​ർ​​​ദാ​​​ദോ പ​​​റ​​​ഞ്ഞു.

‘മെ​​​സി​​​യെ എ​​​നി​​​ക്ക് ന​​​ന്നാ​​​യ​​​റി​​​യാം. സ്പെ​​​യി​​​നി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം മെ​​​സി​​​യെ നേ​​​രി​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ന്‍റെ മ​​​ക​​​നൊ​​​പ്പം ചി​​​ത്ര​​​മെ​​​ടു​​​ത്ത​​​തു​​പോ​​​ലെ​​​യു​​​ള്ള അ​​​ത്യ​​​പൂ​​​ർ​​​വ നി​​​മി​​​ഷ​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഡ്ര​​​സിം​​​ഗ് റൂ​​​മി​​​ൽ വി​​​യ​​​ർ​​​ത്തു ന​​​ന​​​ഞ്ഞ ജേ​​​ഴ്സി നി​​​ല​​​ത്തി​​​ടു​​​ന്ന​​​തു പ​​​തി​​​വാ​​​ണ്. ഡ്ര​​​സിം​​​ഗ് റൂ​​​മി​​​ൽ എ​​​ന്താ​​​ണു സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​വാ​​​ദ​​​മു​​​ണ്ടാ​​​ക്കി​​​യ ബോ​​​ക്സ​​​ർ ക​​​നേ​​​ലോ അ​​​ൽ​​​വാ​​​ര​​​സി​​​ന് അ​​​റി​​​യി​​​ല്ല. വി​​​വാ​​​ദം വ​​​ള​​​രെ ബാ​​​ലി​​​ശ​​​മാ​​​യാ​​​ണു എ​​​നി​​​ക്കു തോ​​​ന്നു​​​ന്ന​​​ത്’- ഗ്വ​​​ർ​​​ദാ​​​ദോ പ​​​റ​​​ഞ്ഞു.


മെ​​​ക്സി​​​ക്കോ​​​ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​രം വി​​​ജ​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ഡ്ര​​​സിം​​​ഗ് റൂ​​​മി​​​ൽ മെ​​​സി​​​യും സം​​​ഘ​​​വും ആ​​​ഘോ​​​ഷം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യം മെ​​​ക്സി​​​ക്കോ​​​യു​​​ടെ ജേ​​​ഴ്സി മെ​​​സി നി​​​ല​​​ത്തി​​​ട്ട് ച​​​വി​​​ട്ടി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ൽ​​​വാ​​​ര​​​സി​​​ന്‍റെ ആ​​​രോ​​​പ​​​ണം. സം​​​ഭ​​​വ​​​ത്തി​​​ൽ മെ​​​സി പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.