മൊ​റോ​ക്കോ മി​റാ​ക്കി​ൾ!
മൊ​റോ​ക്കോ  മി​റാ​ക്കി​ൾ!
Friday, December 2, 2022 1:41 AM IST
ദോ​ഹ: മി​റാ​ക്കി​ൾ​പോ​ലെ മൊ​റോ​ക്കോ​യു​ടെ ലോ​ക​ക​പ്പ് നോ​ക്കൗ​ട്ട് പ്ര​വേ​ശം. ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​ഫി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ 2-1ന് ​കാ​ന​ഡ​യെ കീ​ഴ​ട​ക്കി​യാ​ണ് മൊ​റോ​ക്കോ ഗ്രൂ​പ്പ് ചാ​ന്പ്യ·ാ​രാ​യി പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്.

1986നു​ശേ​ഷം മൊ​റോ​ക്കോ ഇ​താ​ദ്യ​മാ​യാ​ണ് മൊ​റോ​ക്കോ നോ​ക്കൗ​ട്ടി​ൽ ക​ട​ക്കു​ന്ന​ത്. ലോ​ക​ക​പ്പി​ൽ മൊ​റോ​ക്കോ​യു​ടെ ര​ണ്ടാ​മ​ത് മാ​ത്രം പ്രീ​ക്വാ​ർ​ട്ട​ർ.

മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ഹ​ക്കിം സി​യെ​ച്ചി​ലൂ​ടെ മൊ​റോ​ക്കോ ലീ​ഡ് നേ​ടി. 23-ാം മി​നി​റ്റി​ൽ യൂ​സ​ഫ് എ​ൻ​നെ​സ്രി​യി​ലൂ​ടെ മൊ​റോ​ക്കോ ലീ​ഡ് 2-0ൽ ​എ​ത്തി​ച്ച് ജ​യം ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ, 40-ാം മി​നി​റ്റി​ൽ ന​യെ​ഫ് അ​ഗ്വേ​ർ​ഡി​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ കാ​ന​ഡ​യു​ടെ ക​ടം 2-1 ആ​യി ചു​രു​ങ്ങി. ര​ണ്ടാം പ​കു​തി​യി​ൽ റൈ​ഡു​ക​ൾ ഏ​റെ ന​ട​ന്നെ​ങ്കി​ലും ഗോ​ൾ മാ​ത്രം അ​ക​ന്നു​നി​ന്നു.


വ​ൻ​വീ​ഴ്ച

ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫേ​വ​റി​റ്റു​ക​ളാ​യി എ​ത്തി​യ ഫി​ഫ ലോ​ക ര​ണ്ടാം ന​ന്പ​റു​കാ​രാ​യ ബെ​ൽ​ജി​യം ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്ത്. ഗ്രൂ​പ്പ് എ​ഫി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ക്രൊ​യേ​ഷ്യ​യോ​ട് ഗോ​ൾ ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ പ​ത​നം പൂ​ർ​ത്തി​യാ​യ​ത്.

ഗ്രൂ​പ്പി​ൽ കാ​ന​ഡ​യ്ക്ക് എ​തി​രേ മാ​ത്ര​മാ​ണ് ബെ​ൽ​ജി​യ​ത്തി​നു (1-0) ജ​യി​ക്കാ​ൻ സാ​ധി​ച്ച​ത്. ഈ ​ലോ​ക​ക​പ്പി​ൽ ബെ​ൽ​ജി​യം നേ​ടി​യ ഏ​ക ഗോ​ളും അ​താ​ണ്. 2018 റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളാ​യി​രു​ന്നു ബെ​ൽ​ജി​യം.

1998നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ബെ​ൽ​ജി​യം ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ൽ പ്ര​വേ​ശി​ക്കാ​തെ മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.