അ​നു​രാ​ഗും മേ​ഘ​യും വേ​ഗ​താ​ര​ങ്ങ​ൾ
അ​നു​രാ​ഗും മേ​ഘ​യും വേ​ഗ​താ​ര​ങ്ങ​ൾ
Monday, December 5, 2022 2:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മീ​​​റ്റി​​​ന്‍റെ വേ​​​ഗ​​​താ​​​ര​​​ങ്ങ​​​ളാ​​​യി അ​​​നു​​​രാ​​​ഗും മേ​​​ഘ​​​യും. സം​​​സ്ഥാ​​​ന സ്കൂ​​​ൾ മീ​​​റ്റി​​​ലെ ഗ്ലാ​​​മ​​​ർ ഇ​​​ന​​​മാ​​​യ സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗം 100 മീ​​​റ്റ​​​ർ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ തി​​​രു​​​വന​​​ന്ത​​​പു​​​രം ജി.​​​വി. രാ​​​ജാ സ്കൂ​​​ളി​​​ലെ സി.​​​വി. അ​​​നു​​​രാ​​​ഗ് 10.90 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷ് ചെ​​​യ്ത​​​പ്പോ​​​ൾ, പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് പു​​​ളി​​​യാ​​​പ​​​റ​​​ന്പ് ഹൈ​​​സ്കൂ​​​ളി​​​ലെ എ​​​സ്. മേ​​​ഘ 2.23 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഓ​​​ടി​​​യെ​​​ത്തി​​​യാ​​​ണ് മീ​​​റ്റി​​​ലെ മി​​​ന്നും താ​​​ര​​​ങ്ങ​​​ളാ​​​യി സു​​​വ​​​ർ​​​ണനേ​​​ട്ട​​​ത്തി​​​ന് ഉ​​​ട​​​മ​​​ക​​​ളാ​​​യ​​​ത്.

സീ​​​നി​​​യ​​​ർ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ മ​​​ല​​​പ്പു​​​റം ക​​​ട​​​ക​​​ശേ​​​രി ഐ​​​ഡി​​​യ​​​ൽ സ്കൂ​​​ളി​​​ലെ പി. ​​​മു​​​ഹ​​​മ്മ​​​ദ് ഷാ​​​ൻ (10.91) വെ​​​ള്ളി​​​യും ആ​​​ല​​​പ്പു​​​ഴ ലി​​​യോ തേ​​​ർ​​​ട്ടീ​​​ന്തി​​​ലെ ആ​​​ഷ്‌ലി​​​ൻ അ​​​ല​​​ക്സാ​​​ണ്ട​​​ർ (10.94) വെ​​​ങ്ക​​​ല​​​വും നേ​​​ടി. പാ​​​ല​​​ക്കാ​​​ട് പ​​​റ​​​ളി​​​യി​​​ലെ വി. ​​​നേ​​​ഹ 12.35 സെ​​​ക്ക​​​ൻ​​​ഡി​​​ൽ ഫി​​​നി​​​ഷ് ചെ​​​യ്ത് സീ​​​നി​​​യ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ 100 മീ​​​റ്റ​​​റി​​​ൽ വെ​​​ള്ളി​​​യും മ​​​ല​​​പ്പു​​​റം ഐ​​​ഡി​​​യ​​​ൽ സ്കൂ​​​ളി​​​ലെ സി. ​​​അ​​​നു​​​ഗ്ര​​​ഹ (12.88) വെ​​​ങ്ക​​​ല​​​വും നേ​​​ടി.
100 മീ​​​റ്റ​​​റി​​​ലും പാ​​​ല​​​ക്കാ​​​ട​​​ൻ സ്കൂ​​​ളു​​​ക​​​ളു​​​ടെ മേ​​​ധാ​​​വി​​​ത്വ​​​മാ​​​യി​​​രു​​​ന്നു ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ​​​നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ. വി​​​വി​​​ധ കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി മൂ​​​ന്നു സ്വ​​​ർ​​​ണം പാ​​​ല​​​ക്കാ​​​ട​​​ൻ താ​​​ര​​​ങ്ങ​​​ൾ ഈയി​​​ന​​​ത്തി​​​ൽ സ്വ​​​ന്ത​​​മാ​​​ക്കി.

സ​​​ബ് ജൂ​​​നി​​​യ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ100 മീ​​​റ്റ​​​റി​​​ൽ ത​​​ല​​​ശേ​​​രി സാ​​​യി​​​യി​​​ലെ ശ്രീ​​​ന​​​ന്ദ​​​യ്ക്കാ​​​ണ് സ്വ​​​ർ​​​ണം. 13.72 സെ​​​ക്ക​​​ൻ​​​ഡി​​​ലാ​​​ണ് ശ്രീ​​​ന​​​ന്ദ ഫി​​​നി​​​ഷ് ചെ​​​യ്ത​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി.​​​വി. രാ​​​ജാ സ്പോ​​​ർ​​​ട്സ് സ്കൂ​​​ളി​​​ലെ എ​​​ൻ. അ​​​ന​​​ന്യ കൃ​​​ഷ്ണ 13.84 സെ​​​ക്ക​​​ൻ​​​ഡി​​​ൽ വെ​​​ള്ളി​​​യും തൃ​​​ശൂ​​​ർ ചാ​​​ൽ​​​ഡ​​​ൻ സി​​​റി​​​യ​​​ൻ സ്കൂ​​​ളി​​​ലെ വി.​​​എം. അ​​​ശ്വ​​​തി (13.94 സെ​​​ക്ക​​​ൻ​​​ഡ്) വെ​​​ങ്ക​​​ല​​​വും സ്വ​​​ന്ത​​​മാ​​​ക്കി.


ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ ക​​​ല്ല​​​ടി എ​​​ച്ച്എ​​​സ് കു​​​മ​​​രം​​​പു​​​ത്തൂ​​​രി​​​ന്‍റെ മ​​​ണി​​​പ്പൂ​​​രി താ​​​രം ജാ​​​ഹി​​​ർ ഖാ​​​ൻ സു​​​വ​​​ർ​​​ണനേ​​​ട്ട​​​ത്തി​​​ന് അ​​​ർ​​​ഹ​​​നാ​​​യി. 12.43 സെ​​​ക്ക​​​ൻ​​​ഡി​​​ലാ​​​ണ് ജാ​​​ഹി​​​ർ സ്വ​​​ർ​​​ണ​​​ത്തി​​​ലേ​​​ക്ക് ഓ​​​ടി​​​യെ​​​ത്തി​​​യ​​​ത്. ക​​​ല്ല​​​ടി​​​യു​​​ടെത​​​ന്നെ എം.​​​ഡി. സു​​​ഹീ​​​ബ് (12.52) വെ​​​ള്ളി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​യ്യ​​​ങ്കാ​​​ളി സ്കൂ​​​ളി​​​ലെ ആ​​​ർ.​​​എ​​​സ്. രോ​​​ഹി​​​ത് രാ​​​ജ് (12.59) വെ​​​ങ്ക​​​ല​​​വും സ്വ​​​ന്ത​​​മാ​​​ക്കി.

ജൂ​​​നി​​​യ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ പാ​​​ല​​​ക്കാ​​​ട് ജി​​​എം​​​എം​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ ജി. ​​​താ​​​ര 12.80 സെ​​​ക്ക​​​ൻഡിൽ ഓ​​​ടി​​​യെ​​​ത്തി സ്വ​​​ർ​​​ണം നേ​​​ടി​​​യ​​​പ്പോ​​​ൾ തൃ​​​ശൂ​​​ർ എ​​​ച്ച്സി​​​ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ കെ.​​​എ​​​സ്. ആ​​​ര്യ​​​ന​​​ന്ദ (12.84) വെ​​​ള്ളി​​​യും ആ​​​ല​​​പ്പു​​​ഴ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് സ്കൂ​​​ളി​​​ലെ പി.​​​വി. അ​​​ഭി​​​രാ​​​മി (13.12) വെ​​​ങ്ക​​​ല​​​വും നേ​​​ടി.
ജൂ​​​നി​​​യ​​​ർ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ മ​​​ല​​​പ്പു​​​റം ക​​​ട​​​ക​​​ശേ​​​രി ഐ​​​ഡി​​​യ​​​ൽ സ്കൂ​​​ളി​​​ലെ അ​​​ല​​​ൻ മാ​​​ത്യു (11.30) സ്വ​​​ർ​​​ണ​​​വും പാ​​​ല​​​ക്കാ​​​ട് ചി​​​റ്റൂ​​​ർ ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ യു. ​​​ആ​​​യു​​​ഷ് കൃ​​​ഷ്ണ (11.4) വെ​​​ള്ളി​​​യും പാ​​​ല​​​ക്കാ​​​ട് പ​​​റ​​​ളി സ്കൂ​​​ളി​​​ലെ കെ.​​​ബി. ആ​​​ദ​​​ർ​​​ശ് (11.41) വെ​​​ങ്ക​​​ല​​​വും നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.