വീ​ട്ടി​ൽ ക​ള്ള​ൻ​ക​യ​റി; സ്റ്റെ​ർ​ലിം​ഗ് തി​രി​ച്ചു​പോ​യി
വീ​ട്ടി​ൽ  ക​ള്ള​ൻ​ക​യ​റി;  സ്റ്റെ​ർ​ലിം​ഗ്  തി​രി​ച്ചു​പോ​യി
Tuesday, December 6, 2022 1:40 AM IST
ദോ​​​ഹ: സെ​​​ന​​​ഗ​​​ലി​​​നെ​​​തി​​​രാ​​​യ പ്രീ ​​​ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇം​​​ഗ്ല​​​ണ്ട് ഇ​​​റ​​​ങ്ങി​​​യ​​​തു റ​​​ഹിം സ്റ്റെ​​​ർ​​​ലിം​​​ഗ് ഇ​​​ല്ലാ​​​തെ. കു​​​ടും​​​ബ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണു സ്റ്റെ​​​ർ​​​ലിം​​​ഗ് ക​​​ളി​​​ക്കാ​​​ത്ത​​​തെ​​​ന്നാ​​​ണു ഇം​​​ഗ്ല​​​ണ്ട് ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഭാ​​​ര്യ​​​യും കു​​​ട്ടി​​​ക​​​ളും വീ​​​ട്ടി​​​ലു​​​ള്ള​​​പ്പോ​​​ൾ സ്റ്റെ​​​ർ​​​ലിം​​​ഗി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ മോ​​​ഷ്ടാ​​​ക്ക​​​ൾ ക​​​യ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു താ​​​രം നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന. സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്ന കു​​​ടും​​​ബ​​​ത്തി​​​നൊ​​​പ്പം സ​​​മ​​​യം​​പ​​​ങ്കി​​​ടാ​​​ൻ താ​​​രം തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​റ​​​യു​​​ന്നു.


ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ആ​​​ദ്യ ഇ​​​ല​​​വ​​​നി​​​ൽ സ്റ്റെ​​​ർ​​​ലിം​​​ഗ് ഇ​​​ടം​​​പി​​​ടി​​​ച്ചി​​​രു​​​ന്നു. ഇ​​​നി താ​​​രം ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തു​​​മോ എ​​​ന്ന​​​കാ​​​ര്യം അ​​​ദ്ദേ​​​ഹംത​​​ന്നെ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നാ​​​ണു പ​​​രി​​​ശീ​​​ല​​​ക​​​ൻ ഗാ​​​ര​​​ത് സൗ​​​ത്ത് ഗേ​​​റ്റി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.